വീട്ടിനകത്ത് തീപ്പിടുത്തം; ഉടമസ്ഥനെ രക്ഷിച്ചത് 'പെറ്റ്' ആയി വളര്‍ത്തിയ തത്ത

Web Desk   | others
Published : Nov 04, 2020, 06:05 PM IST
വീട്ടിനകത്ത് തീപ്പിടുത്തം; ഉടമസ്ഥനെ രക്ഷിച്ചത് 'പെറ്റ്' ആയി വളര്‍ത്തിയ തത്ത

Synopsis

ആന്റണ്‍ എന്‍ഗ്വെയിന്‍ എന്ന മദ്ധ്യവയസ്‌കന്‍ തന്റെ 'പെറ്റ്' ആയ തത്തയോടൊപ്പമാണ് താമസം. കഴിഞ്ഞ ദിവസം രാത്രിയില്‍ ഉറക്കത്തിലായിരുന്ന ആന്റണ്‍, തന്റെ തത്ത തുടര്‍ച്ചയായി തന്നെ വിളിച്ച് ബഹളം വയ്ക്കുന്നത് കേട്ടാണ് ഉണര്‍ന്നത്. ഉണര്‍ന്നപ്പോള്‍ വീട്ടിനകത്ത് പുക വന്ന് നിറയുന്നതായാണ് ആന്റണ്‍ കണ്ടത്  

പലപ്പോഴും നമ്മള്‍ വാര്‍ത്തകളിലൂടെ കാണാറുണ്ട്, ഉടമസ്ഥരെ അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തുന്ന 'പെറ്റ്‌സി'നെ കുറിച്ച്. വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളോ പക്ഷികളോ ആകട്ടെ അവയ്ക്ക് ഉടമസ്ഥരോടുള്ള സ്‌നേഹവും കരുതലും ഒരുപക്ഷേ മനുഷ്യര്‍ തമ്മിലുള്ള ധാരണയെക്കാള്‍ വലുതാകാറുണ്ട്. 

അത്തരത്തില്‍ ഹൃദയം തൊടുന്നൊരു സംഭവമാണ് ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡില്‍ നിന്ന് ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആന്റണ്‍ എന്‍ഗ്വെയിന്‍ എന്ന മദ്ധ്യവയസ്‌കന്‍ തന്റെ 'പെറ്റ്' ആയ തത്തയോടൊപ്പമാണ് താമസം. 

കഴിഞ്ഞ ദിവസം രാത്രിയില്‍ ഉറക്കത്തിലായിരുന്ന ആന്റണ്‍, തന്റെ തത്ത തുടര്‍ച്ചയായി തന്നെ വിളിച്ച് ബഹളം വയ്ക്കുന്നത് കേട്ടാണ് ഉണര്‍ന്നത്. ഉണര്‍ന്നപ്പോള്‍ വീട്ടിനകത്ത് പുക വന്ന് നിറയുന്നതായാണ് ആന്റണ്‍ കണ്ടത്. ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ലെങ്കിലും വൈകാതെ തന്നെ തീപ്പിടുത്തമാണെന്ന് ആന്റണിന് മനസിലായി.

എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് വിവരം അറിയിച്ച ശേഷം, അത്യാവശ്യം വേണ്ടത് ഒരു ബാഗിലാക്കി തത്തയേയും കൂട്ടി നിമിഷങ്ങള്‍ക്കകം തന്നെ ആന്റണ്‍ വീടിന് പുറത്തുകടന്നു. തിരിഞ്ഞുനോക്കിയപ്പോള്‍ തീ പടരുന്നതാണ് താന്‍ കണ്ടതെന്നും 'എറിക്' എന്ന് വിളിക്കുന്ന തന്റെ തത്ത ഇല്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ തനിക്ക് ജീവന്‍ പോലും നഷ്ടമാകുമായിരുന്നുവെന്നും ആന്റണ്‍ പറയുന്നു. 

സ്‌മോക്ക് ഡിറ്റക്ടര്‍ ഉണ്ടായിരുന്നുവെങ്കിലും അതില്‍ അലാം വരുന്നതിന് മുമ്പ് തന്നെ എറിക് അപകടത്തെ കുറിച്ച് അറിയിക്കാന്‍ ആന്റണിനെ ബഹളം കൂട്ടി വിളിച്ചുണര്‍ത്തുകയായിരുന്നു. എന്തായാലും വളര്‍ത്തുതത്തയുടെ ഇടപെടല്‍ മൂലം വലിയൊരു അപകടത്തില്‍ നിന്നും ഉടമസ്ഥന്‍ രക്ഷപ്പെട്ട കഥ വലിയ രീതിയിലാണ് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. മനുഷ്യരും വളര്‍ത്തുമൃഗങ്ങളും തമ്മിലുള്ള ഉദാത്തമായ ബന്ധത്തിന്റെ മാതൃക തന്നെയാണിതെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്.

Also Read:- കോഴിയെ ആലിംഗനം ചെയ്യുന്ന കുരുന്ന്; മനോഹരമായ വീഡിയോ...

PREV
click me!

Recommended Stories

തണുപ്പുകാലത്തെ 'ഹോട്ട്' ട്രെൻഡ്: ചർമ്മം തിളങ്ങാൻ 5 സ്പെഷ്യൽ "ബ്യൂട്ടി ടീ"
മാറ്റിയെഴുതുന്ന സൗന്ദര്യ സങ്കൽപ്പങ്ങൾ: പുതിയ ബ്രൈഡൽ സ്കിൻകെയർ ട്രെൻഡ്