വല്ലാത്ത ഉയരമുള്ളൊരു മനുഷ്യനും തീരെ ചെറിയൊരു സ്ത്രീയും; ഇത് 'ഒറിജിനല്‍' ആണോ?

Published : Feb 22, 2024, 04:58 PM IST
വല്ലാത്ത ഉയരമുള്ളൊരു മനുഷ്യനും തീരെ ചെറിയൊരു സ്ത്രീയും; ഇത് 'ഒറിജിനല്‍' ആണോ?

Synopsis

ഒറ്റക്കാഴ്ചയില്‍ ഇത് ഗ്രാഫിക്സ് ചെയ്ത് എടുത്തതോ, വ്യാജനോ ഒക്കെയാണെന്ന് കരുതാം. ഇത് 'ഒറിജിനല്‍' തന്നെ ആണോ എന്ന് ചോദിക്കുന്നവരുണ്ടാകുന്നത് അക്കാരണം കൊണ്ടാണ്

നമ്മളില്‍ കൗതുകവും അമ്പരപ്പുമെല്ലാം ഉണര്‍ത്തുന്ന പല കാഴ്ചകളും വാര്‍ത്തകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ കാണാറുണ്ട്, അല്ലേ? ചിലപ്പോഴെങ്കിലും നമുക്ക് അവിശ്വസനീയം എന്നുവരെ തോന്നുന്ന കാഴ്ചകളും അറിവുകളും ഇക്കൂട്ടത്തിലുള്‍പ്പെടാറുണ്ട്. ഇത്തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടുന്ന ഏതാനും ചിത്രങ്ങളിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. 

അസാധാരണമാം വിധം ഉയരമുള്ള ഒരു മനുഷ്യനും തീരെ ഉയരമില്ലാത്ത കൊച്ചുപാവക്കുട്ടിയെ പോലെ കാഴ്ചയ്ക്ക് തോന്നു ന്ന ഒരു പെണ്‍കുട്ടിയും ഒന്നിച്ച് നില്‍ക്കുകയും ഇരിക്കുകയും സംസാരിക്കുകയുമെല്ലാം ചെയ്യുന്ന ചിത്രങ്ങളാണിത്. 

ഒറ്റക്കാഴ്ചയില്‍ ഇത് ഗ്രാഫിക്സ് ചെയ്ത് എടുത്തതോ, വ്യാജനോ ഒക്കെയാണെന്ന് കരുതാം. ഇത് 'ഒറിജിനല്‍' തന്നെ ആണോ എന്ന് ചോദിക്കുന്നവരുണ്ടാകുന്നത് അക്കാരണം കൊണ്ടാണ്. ഇത് എന്തായാലും 'ഒറിജിനല്‍' തന്നെ ആണെന്നതാണ് കാര്യം.

 

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ആളുകളും ഉയരം കുറ‍ഞ്ഞ ആളുകളും പരസ്പരം കാണുന്ന ഒരു പരിപാടി അടുത്തിടെ നടന്നിരുന്നു. കാലിഫോര്‍ണിയയില്‍ ആയിരുന്നു അപൂര്‍വമായ സംഭവം നടന്നത്. അപൂര്‍വം എന്ന് പറഞ്ഞാല്‍, ഇവര്‍ ഇങ്ങനെ മുമ്പും കൂടിക്കാഴ്ച നടത്തിയിരുന്നതാണത്രേ. എന്നാലിത് ആറ് വര്‍ഷത്തിന് ശേഷമുണ്ടാകുന്നൊരു കൂടിക്കാഴ്ചയാണ്. 

തുര്‍ക്കിയില്‍ നിന്നുള്ള സുല്‍ത്താൻ കോസെൻ എന്നയാളാണ് ഗിന്നസ് ലോകറെക്കോര്‍ഡ്സ് പ്രകാരം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വ്യക്തിക്കുള്ള റെക്കോര്‍ഡിനുടമ. 8 അടിയും 11 ഇഞ്ചുമാണ് ഇദ്ദേഹത്തിന്‍റെ ഉയരം. ഇന്ത്യക്കാരിയായ ജ്യോതി ആംഗേ എന്ന സ്ത്രീ ആണ് ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ സ്ത്രീക്കുള്ള റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടുള്ളത്. ഇവര്‍ ഇരുവരും കൂടിയുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 

മുമ്പ് ഈജിപ്തില്‍ ഈജിപ്ഷ്യൻ ടൂറിസം പ്രമോഷന്‍റെ ഭാഗമായി നടത്തിയൊരു ഫോട്ടോഷൂട്ടില്‍ ഇവരുടെ ഇരുവരുടെയും ഫോട്ടോകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിന് ശേഷം കാലിഫോര്‍ണിയയില്‍ ഇപ്പോള്‍ നടന്ന പരിപാടിയിലാണ് ഇരുവരും കാണുന്നത്. ഒരുപാട് അത്ഭുതവും അതോടൊപ്പം തന്നെ ഏറെ സന്തോഷവും തോന്നിക്കുന്ന ചിത്രങ്ങളെന്നാണ് ഫോട്ടോകള്‍ക്ക് കമന്‍റായി ഏവരും കുറിക്കുന്നത്. 

Also Read:- വൈറലായി സൊമാറ്റോയുടെ ഭിന്നശേഷിക്കാരനായ ഡെലിവെറി പാര്‍ട്ണര്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'