ഷിര്‍വാണിയും സ്യൂട്ടുമിട്ട് ദമ്പതികള്‍; തരംഗമായി ഒരു സ്വവര്‍ഗ വിവാഹം

Published : Aug 21, 2019, 12:22 PM IST
ഷിര്‍വാണിയും സ്യൂട്ടുമിട്ട് ദമ്പതികള്‍; തരംഗമായി ഒരു സ്വവര്‍ഗ വിവാഹം

Synopsis

ഉഭയകക്ഷിസമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി വിധിച്ചിട്ടും  അത് അംഗീകരിക്കാനായിട്ടില്ലാത്ത നമ്മുടെ സമൂഹത്തിന് ഈ വിവാഹചിത്രങ്ങള്‍ കൗതുകമായിരിക്കും. 

ഉഭയകക്ഷിസമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി വിധിച്ചിട്ടും  അത് അംഗീകരിക്കാനായിട്ടില്ലാത്ത നമ്മുടെ സമൂഹത്തിന് ഈ വിവാഹചിത്രങ്ങള്‍ കൗതുകമായിരിക്കും. അമേരിക്കന്‍ സ്വദേശിയായ ജോണിന്‍റെയും ഇന്ത്യാക്കാരനായ (NRI) ടാനിയുടെയും വിവാഹ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

പ്രണയത്തിന് അതിരുകളില്ലെന്നത്  വെറും വാക്കല്ല, ജീവിച്ച് കാണിക്കുകയാണിവര്‍. ഈ സ്വവര്‍ഗപ്രണയിനികളുടെ വിവാഹവസ്ത്രത്തിലും  ഒരു ഇന്ത്യന്‍- അമേരിക്കന്‍ സ്റ്റൈലുണ്ടായിരുന്നു. ഒരാള്‍ ഷിര്‍വാണിയും മറ്റേയാള്‍ സ്യൂട്ടുമിട്ടാണ് വിവാഹവേദിയിലെത്തിയത്. 

ടാനി ബേബി പിങ്ക് നിറത്തിലുളള സ്യൂട്ട് ധരിച്ചപ്പോള്‍ ജോണ്‍ ഇന്ത്യന്‍ വസ്ത്രമായ ഷിര്‍വാണിയാണ് ധരിച്ചത്. ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. 


 

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ