കറുത്ത കണ്‍മഷി ഔട്ട് ; ജാന്‍വി പറയും ഇപ്പോഴത്തെ ട്രെന്‍ഡ്

Published : Sep 14, 2019, 10:01 AM IST
കറുത്ത കണ്‍മഷി ഔട്ട് ; ജാന്‍വി പറയും ഇപ്പോഴത്തെ ട്രെന്‍ഡ്

Synopsis

കണ്‍മഷിയെഴുതി മിഴി കറുപ്പിക്കുന്നത് ഒരു അഴുക് തന്നെയാണ്. മഷിയെഴുതിയ മിഴികളെക്കുറിച്ച് കുറേയധികം കാവിഭാവനകളുണ്ടായിട്ടുണ്ട്. 

കണ്‍മഷിയെഴുതി മിഴി കറുപ്പിക്കുന്നത് ഒരു അഴുക് തന്നെയാണ്. മഷിയെഴുതിയ മിഴികളെക്കുറിച്ച് കുറേയധികം കാവിഭാവനകളുണ്ടായിട്ടുണ്ട്. കുട്ടികൾ ജനിച്ച് ഇരുപത്തെട്ടാം ദിവസം മുതൽ ആചാരത്തിന്‍റെ ഭാഗമായി കണ്മഷി ഉപയോഗിക്കാറുണ്ട്. കണ്ണെഴുതുന്നത് പൂപ്പൽ, അണുബാധ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്നു. 

ഇന്ന് പരമ്പാരഗതായി ഉണ്ടാക്കിയെടുക്കുന്ന കൺമഷിക്കുപകരം വിപണിയിലുള്ള രാസവസ്തുക്കൾ ചേർന്ന കൺമഷിയും ഐലൈനറുമെല്ലാം ഉപയോഗിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് തന്നെ ഭീഷണിയായിക്കൊണ്ടിരിക്കുകയാണ്. അത് എന്തുതന്നെയായാലും  കൺമഷി, ഐലൈനര്‍ എന്നിവ സ്ത്രീകള്‍ക്ക് അത്രയും പ്രിയപ്പെട്ടവരാണ്. 

കറുത്ത കണ്‍മഷിയൊക്കെ ഇപ്പോള്‍ ഔട്ട് ഓഫ് ഫാഷനായി. ഇപ്പോള്‍ ദേ ബോളിവുഡ് യുവതാരം ജാന്‍വി കപൂറിനെ പോലെ പിങ്ക് കണ്‍മഷിയാണ് ഫാഷന്‍. പിങ്ക് നിറം പൊതുവേ സ്ത്രീകള്‍ക്ക് വളരെയധികം ഇഷ്ടമുളള ഒരു നിറമാണ്. ലിപ്സ്റ്റിക് ആയാലും വസ്ത്രമായാലും പിങ്ക് ഒരു പ്രത്യേക ഭംഗി നല്‍കും. 

ഒരു മാഗസീനിന് വേണ്ടിയാണ് ജാന്‍ഫി പിങ്ക് കാജല്‍ അണിഞ്ഞത്. അതില്‍ വളരെയധികം സുന്ദരിയായിരിക്കുകയാണ് ജാന്‍വി. നിയോണ്‍ പിങ്ക് കാജല്‍ ധരിച്ച ജാന്‍വി  ഫാഷന്‍ ലോകത്തിന്‍റെ കൈയടി വാങ്ങികഴിഞ്ഞു.  പാര്‍ട്ടികള്‍ക്കും മറ്റും പോകുമ്പോള്‍ പിങ്ക് കാജല്‍ നിങ്ങളുടെ കണ്ണുകളെ കൂടുതല്‍ ആകര്‍ഷകമുളളതാക്കും.  

PREV
click me!

Recommended Stories

പീൽ ഓഫ് മാസ്ക് ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്താറുണ്ടോ? ശരിയായ രീതി ഇതാ
പാൽ കൊണ്ട് മുഖം വെളുപ്പിക്കാം: വീട്ടിൽ ചെയ്യാവുന്ന എളുപ്പവഴികൾ