ചതുപ്പില്‍ മുങ്ങിത്താഴുന്നയാളെ രക്ഷപ്പെടുത്തുന്ന പൊലീസുകാരൻ; വീഡിയോ

By Web TeamFirst Published Jul 4, 2022, 4:16 PM IST
Highlights

ചതുപ്പില്‍ പെട്ടുകഴിഞ്ഞാല്‍ അതില്‍ നിന്ന് സ്വയം കര കയറുക സാധ്യമല്ല. എന്നുമാത്രമല്ല, പെട്ടെന്ന് തന്നെ രക്ഷയ്ക്കായി ആരെങ്കിലും എത്തിയില്ലെങ്കില്‍ ചതുപ്പില്‍ താഴ്ന്നുപോവുകയും ചെയ്യാം. അങ്ങനെയെങ്കില്‍ മിനുറ്റുകള്‍ക്കുള്ളില്‍ തന്നെ മരണവും സംഭവിക്കും. 

സോഷ്യല്‍ മീഡിയയിലൂടെ നാം ഓരോ ദിവസവും അനേകം വീഡിയോകളാണ് ( Viral Videos ) കണ്ടുപോകുന്നത്. ഇവയില്‍ അപകടങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളാണെങ്കില്‍ ഇവ തീര്‍ച്ചയായും വലിയ രീതിയില്‍ തന്നെ പങ്കുവയ്ക്കപ്പെടുകയും ചര്‍ച്ചയാവുകയും ചെയ്യാറുണ്ട്. മനുഷ്യരോ മൃഗങ്ങളോ അപകടത്തില്‍ പെടുമ്പോള്‍ മറ്റൊന്നും നോക്കാതെ അവരെ രക്ഷപ്പെടുത്താൻ കൈ നല്‍കുന്നവര്‍ ആരായാലും ( Rescue Video ) അവര്‍ക്ക് നമ്മള്‍ കയ്യടി നല്‍കാറുമുണ്ട്. 

അത്തരത്തിലൊരു രക്ഷാപ്രവര്‍ത്തനത്തിന്‍റെ വീഡിയോ ( Rescue Video )  ആണിനി പങ്കുവയ്ക്കുന്നത്. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. വലിയൊരു ചതുപ്പിന് നടുക്കായി കുടുങ്ങിയ പ്രായമായ ഒരാളെ ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ രക്ഷപ്പെടുത്തുന്നതാണ് വീഡിയോയിലുള്ളത്. 

ചതുപ്പില്‍ പെട്ടുകഴിഞ്ഞാല്‍ അതില്‍ നിന്ന് സ്വയം കര കയറുക സാധ്യമല്ല. എന്നുമാത്രമല്ല, പെട്ടെന്ന് തന്നെ രക്ഷയ്ക്കായി ആരെങ്കിലും എത്തിയില്ലെങ്കില്‍ ചതുപ്പില്‍ താഴ്ന്നുപോവുകയും ചെയ്യാം. അങ്ങനെയെങ്കില്‍ മിനുറ്റുകള്‍ക്കുള്ളില്‍ തന്നെ മരണവും സംഭവിക്കും. 

ആഗ്രയില്‍ അപകടവിവരം അറിഞ്ഞയുടന്‍ തന്നെ തങ്ങള്‍ സംഭവസ്ഥലത്ത് എത്തുകയായിരുന്നുവെന്നും തന്‍റെ തന്‍റെ തീരുമാനപ്രകാരം ഒട്ടും ആലോചിച്ചുനില്‍ക്കാതെ കോണ്‍സ്റ്റബിള്‍ സന്ദേശ് കുമാര്‍ ചതുപ്പിലേക്ക് കയര്‍ കെട്ടി ഇറങ്ങുകയായിരുന്നുവെന്നും ആഗ്ര പൊലീസ് പറയുന്നു. ഇതിന്‍റെ രക്ഷാപ്രവര്‍ത്തന വീഡിയോ ഇവര്‍ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ ( Viral Videos )  പങ്കുവച്ചത്. 

കയറിന്‍റെ മാത്രം പിന്തുണയോടെ ഏറെ പ്രയാസപ്പെട്ട് ചതുപ്പിലൂടെ നീങ്ങുന്ന പൊലീസുകാരനെ വീഡിയോയില്‍ കാണാം. ശേഷം അപകടത്തില്‍ പെട്ടയാളെയും കൊണ്ട് തിരിച്ച് കരയ്ക്ക്. മറ്റ് പൊലീസുകാര്‍ കൂടി കൈ പിടിച്ചാണ് ഇരുവരെയും കരയ്ക്ക് കയറ്റിയത്. അത്രയും ബുദ്ധിമുട്ടാണ് ആ ചതുപ്പിലൂടെ നീങ്ങാനെന്ന് ഇതോടെ തന്നെ നമുക്ക് വ്യക്തമാകും. 

ആഗ്ര സ്വദേശി തന്നെയാണ് അപകടത്തില്‍ പെട്ട അമ്പത്തിനാലുകാരൻ. ഇദ്ദേഹത്തിന് അല്‍പം മാനസികാസ്വാസ്ഥ്യം ഉള്ളതായും സൂചനയുണ്ട്. എന്തായാലും അപകടകരമായ പരുക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ഇവര്‍ അറിയിക്കുന്നത്. 

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് പേരാണ് കണ്ടുതീര്‍ത്തത്. സാധാരണക്കാരായ പൊലീസുകാരുടെ നിസ്വാര്‍ത്ഥമായ സേവനമാണ് ഈ വീഡിയോയില്‍ കാണാനാകുന്നതെന്ന് മിക്കവരും കമന്‍റുകളിലൂടെ രേഖപ്പെടുത്തി. നിരവധി പേര്‍ ഇപ്പോഴും ഈ വീഡിയോ പങ്കുവച്ചുകൊണ്ടിരിക്കുകയാണ്. 

വൈറലായ വീഡിയോ കാണാം...

 

एक वृद्ध व्यक्ति के दलदल में फंसे होने की सूचना पर थाना बरहन के आरक्षी श्री संदेश कुमार ने अदम्य साहस का परिचय देते हुए रस्सी आदि की मदद से स्वयं दलदल में उतरकर, दलदल में फंसे वृद्ध को निकाल कर उसकी जान बचाई गई ।

"आगरा पुलिस, आपकी सेवा में सदैव तत्पर"। pic.twitter.com/i4cfFJPVK2

— AGRA POLICE (@agrapolice)

 

Also Read:-  പ്രളയത്തിനിടെ ശക്തമായ ഒഴുക്കില്‍ നിന്ന് രക്ഷപ്പെടുന്ന യുവതി; ഭയപ്പെടുത്തുന്ന വീഡിയോ

click me!