അതിസുന്ദരിയായി പൂജ ബത്ര, ഫിറ്റ്നസ് രഹസ്യം ഒന്ന് മാത്രം...

Published : Jul 13, 2019, 10:10 PM ISTUpdated : Jul 13, 2019, 10:26 PM IST
അതിസുന്ദരിയായി പൂജ ബത്ര, ഫിറ്റ്നസ് രഹസ്യം ഒന്ന് മാത്രം...

Synopsis

പൂജ ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലെങ്കിലും സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരുമായി  വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം പൂജ ഇന്‍സ്റ്റാഗ്രാമില്‍ ഒരു ചിത്രം പങ്കുവച്ചിരുന്നു. ആ ചിത്രമാണ് ഇപ്പോൾ ഏറെ ചർച്ചയായിരിക്കുന്നത്. 

പൂജ ബത്ര എന്ന നടിയെ നിങ്ങൾ ആരും മറക്കാൻ വഴിയില്ല. മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തിയ ചന്ദ്രലേഖ, മമ്മൂട്ടി-പ്രിയദര്‍ശന്‍ ചിത്രം മേഘം, ജയറാം നായകനായ ദൈവത്തിന്റെ മകന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണിവര്‍. 2017 ൽ പുറത്തിറങ്ങിയ മിറര്‍ ഗെയിം എന്ന ചിത്രത്തിലാണ് പൂജ അവസാനമായി അഭിനയിച്ചത്. 

പൂജ ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലെങ്കിലും സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരുമായി  വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം പൂജ ഇന്‍സ്റ്റാഗ്രാമില്‍ ഒരു ചിത്രം പങ്കുവച്ചിരുന്നു. ആ ചിത്രമാണ് ഇപ്പോൾ ഏറെ ചർച്ചയായിരിക്കുന്നത്. 

നാൽപത്തി രണ്ടാം വയസ്സില്‍ എങ്ങനെയാണ് ശരീരം ഇത്ര ഫിറ്റായി വയ്ക്കുന്നതെന്ന് ചിലർ ചോദിക്കുന്നു. ഇപ്പോഴും ചെറുപ്പമാണല്ലോ എന്നാണ് ചിലർ ഫോട്ടോയ്ക്ക് താഴേ കമന്റ് ചെയ്തതും. പൂജ ബത്ര ഈ പ്രായത്തിലും ചെറുപ്പമായിരിക്കുന്നതിന് പിന്നിലെ രഹസ്യം എന്താണെന്ന് അറിയേണ്ടേ...

യോഗയും ചിട്ടയായ ജീവിതവുമാണ് പൂജയുടെ സൗന്ദര്യത്തിന്റെ രഹസ്യം. യോഗ ചെയ്യുന്ന ചിത്രങ്ങളും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട് പൂജ. ഇതോടൊപ്പം ആരാധകര്‍ക്ക് മറ്റൊരു സന്തോഷവാര്‍ത്തയും ഉണ്ട്. പൂജ വിവാഹത്തിന് ഒരുങ്ങുകയാണ്. കീര്‍ത്തി ചക്ര, ടൈഗര്‍ സിന്ദഗി, ഭാഗ് മില്‍ഖ ഭാഗ്, ഡോണ്‍ 2, ലക്ഷ്യ തുടങ്ങിയ ചിത്രങ്ങളിലൂടെ സുപരിചിതനായ നവാബ് ഷായാണ് പൂജയുടെ കാമുകന്‍. ഇരുവരും ഉടന്‍ തന്നെ വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'