പ്രകൃതി ഭംഗിയും യോഗയും; ചിത്രങ്ങളുമായി നടി

Published : Aug 01, 2021, 02:20 PM ISTUpdated : Aug 01, 2021, 02:35 PM IST
പ്രകൃതി ഭംഗിയും യോഗയും;  ചിത്രങ്ങളുമായി നടി

Synopsis

ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ ഏറെ ജാഗ്രത പുലര്‍ത്തുന്ന 44കാരി ഇതിനു മുമ്പും യോഗ ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

ഇന്ന് മിക്ക താരങ്ങളും യോഗാപരീശലനം ചെയ്യാറുണ്ട്.  ബോളിവുഡ് നടി മലൈക അറോറ മുതല്‍ യുവനടിമാര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ഒരാളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്താന്‍ നിത്യേനയുള്ള യോഗാപരീശലനം സഹായിക്കും.

ഇപ്പോഴിതാ ബോളിവുഡ് താരം പൂജ ബത്ര യോഗ ചെയ്യുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. പ്രകൃതി ഭംഗിയില്‍ യോഗ ചെയ്യുന്ന പൂജയെ ആണ് ചിത്രങ്ങളില്‍ കാണുന്നത്. പൂജ തന്നെയാണ് ചിത്രങ്ങളും വീഡിയോയും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

 

ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ ഏറെ ജാഗ്രത പുലര്‍ത്തുന്ന 44കാരി ഇതിനു മുമ്പും യോഗ ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. പ്രിയദർശൻ സിനിമയായ ചന്ദ്രലേഖയിൽ മോഹൻലാലിനൊപ്പവും മേഘത്തിൽ മമ്മൂട്ടിക്കൊപ്പവും അഭിനയിച്ചിട്ടുള്ള പൂജ ബത്രയ്ക്ക് കേരളത്തിലും ആരാധകര്‍ ഏറെയാണ്. 

Also Read: തലമുടി കൊഴിച്ചിലിനും താരനും വിട; പരീക്ഷിക്കാം ഒലീവ് ഓയില്‍ കൊണ്ടുള്ള ഈ ഹെയര്‍ മാസ്ക്കുകൾ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ