പൂർണ്ണിമയുടെ ‘പ്രാണ’ ഒരുക്കിയ കസവുലെഹങ്കയില്‍ അതിസുന്ദരിയായി സാനിയ ഇയ്യപ്പൻ

Published : Sep 02, 2020, 09:35 PM ISTUpdated : Sep 02, 2020, 09:38 PM IST
പൂർണ്ണിമയുടെ ‘പ്രാണ’ ഒരുക്കിയ കസവുലെഹങ്കയില്‍ അതിസുന്ദരിയായി സാനിയ ഇയ്യപ്പൻ

Synopsis

പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്‍റെ ഡിസൈന്‍ സ്റ്റുഡിയോ ആയ  'പ്രാണ'യുടെ വസ്ത്രത്തില്‍ അതിസുന്ദരിയായി സാനിയ ഇയ്യപ്പൻ.

ഡാൻസ് റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ താരമാണ് സാനിയ ഇയ്യപ്പൻ. ഓണത്തോടനുബന്ധിച്ചുള്ള താരത്തിന്‍റെ ഫോട്ടോഷൂട്ടുകളൊക്കെ ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ്. താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

പട്ടുപാവാടയ്ക്ക് ശേഷം കസവുലെഹങ്കയില്‍ ആണ് സാനിയ എത്തിയിരിക്കുന്നത്. പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്‍റെ ഡിസൈന്‍ സ്റ്റുഡിയോ ആയ  'പ്രാണ'യുടെ വസ്ത്രമാണിത്.

 

കേരളത്തിന്‍റെ കൈത്തറിയില്‍ ഡിസൈന്‍ ചെയ്ത വസ്ത്രത്തില്‍ അതിമനോഹരിയായിരിക്കുകയാണ് സാനിയ. വെള്ളയും കസവും ചേര്‍ന്ന ലെഹങ്കയോടൊപ്പം ട്രെഡീഷണല്‍ ഹെവി ചോക്കറും താരം അണിഞ്ഞിട്ടുണ്ട്. ചിത്രങ്ങള്‍ സാനിയയും പൂര്‍ണ്ണിമയും തങ്ങളുടെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. 

 

Also Read: പട്ടുപാവാടയും ബ്ലൗസും ധരിച്ച് അതിസുന്ദരിയായി സാനിയ ഇയ്യപ്പൻ; ചിത്രങ്ങള്‍ വൈറല്‍...

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ