ഇത് തലമുടിക്കും ചര്‍മ്മത്തിനും വേണ്ടി; ടിപ്സുമായി പൂർണ്ണിമ ഇന്ദ്രജിത്ത്

Published : Feb 25, 2021, 09:11 PM ISTUpdated : Feb 25, 2021, 09:22 PM IST
ഇത് തലമുടിക്കും ചര്‍മ്മത്തിനും വേണ്ടി; ടിപ്സുമായി പൂർണ്ണിമ ഇന്ദ്രജിത്ത്

Synopsis

പൂര്‍ണ്ണിമ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ചിത്രമാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. മുഖത്ത് തലമുടിയിലും ഒരു പാക്കിട്ട് നില്‍ക്കുകയാണ് താരം.  

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഫാഷൻ രംഗത്ത് തിളങ്ങുന്ന പൂർണ്ണിമയ്ക്ക്  'ന്യൂജെന്‍' ആരാധകരും ഏറേയാണ്. 

ഇപ്പോഴിതാ പൂര്‍ണ്ണിമ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ചിത്രമാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. മുഖത്തും തലമുടിയിലും ഒരു പാക്കിട്ട് നില്‍ക്കുകയാണ് താരം. തലമുടിയുടെയും ചർമ്മത്തിന്റെയും സംരക്ഷണത്തിനായി താന്‍ ചെയ്യുന്ന ഒരു രഹസ്യമാണ് പൂര്‍ണ്ണിമ ആരാധകര്‍ക്കായി ഇവിടെ പങ്കുവയ്ക്കുന്നത്. 

 

മുൾട്ടാണി മിട്ടി, ആപ്പിൾ സിഡർ വിനഗര്‍, കറ്റാർവാഴ ജെല്‍ എന്നിവ കൊണ്ടാണ് താന്‍ ഈ മാസ്ക് തയ്യാറാക്കുന്നതെന്നും പൂര്‍ണ്ണിമ കുറിപ്പില്‍ പറയുന്നു. ഇതിനായി ആദ്യം അര കപ്പ് മുൾട്ടാണി മിട്ടിയും നാല് ടീസ്പൂൺ ആപ്പിൾ സിഡർ വിനഗറും അൽപ്പം കറ്റാർവാഴയുടെ ജെല്ലും ഫിൽറ്റർ ചെയ്ത വെള്ളവും കൂടി  ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം തലമുടിയിലും തലയോട്ടിയിലും തേച്ചു പിടിപ്പിക്കുക. 

ഒരു ഷവർ ക്യാപ് ധരിച്ച ശേഷം 10 മുതല്‍ 12 മിനിറ്റ് വരെ കാത്തിരിക്കാം. മുഴുവനും ഉണങ്ങുന്നതു വരെ കാത്തിരിക്കേണ്ടതില്ലെന്നും പൂര്‍ണ്ണിമ പറയുന്നു. മോയിസ്ചറൈസ് ചെയ്യുന്നതിനൊപ്പം ഇത് അധികമുള്ള അഴുക്കിനെയും എണ്ണമിഴുക്കിനെയും വലിച്ചെടുക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു. 

Also Read: ചർമ്മത്തിന്‍റെയും തലമുടിയുടെയും സംരക്ഷണത്തിനായി നാരങ്ങയും തേനും; ഉപയോഗിക്കേണ്ടത് ഇങ്ങനെ...

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ