Prarthana Indrajith : അമ്മ ഒരുക്കിയ സാരിയിൽ അതിസുന്ദരിയായി പ്രാർത്ഥന ഇന്ദ്രജിത്ത്; ചിത്രങ്ങൾ കാണാം

Web Desk   | Asianet News
Published : Apr 04, 2022, 11:07 AM ISTUpdated : Apr 04, 2022, 11:09 AM IST
Prarthana Indrajith : അമ്മ ഒരുക്കിയ സാരിയിൽ അതിസുന്ദരിയായി പ്രാർത്ഥന ഇന്ദ്രജിത്ത്; ചിത്രങ്ങൾ കാണാം

Synopsis

സ്കൂൾ ഫെയർവെൽ പാർട്ടിയിലാണ് ചുവന്ന സാരിയണിഞ്ഞ് സുന്ദരിയായി പ്രാർത്ഥന എത്തിയത്. സ്കൂൾ ഫെയർവെൽ പാർട്ടിയിൽ നിന്നുള്ള വീഡിയോകളും പ്രാർത്ഥന ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചിട്ടുണ്ട്.

ചുവപ്പ് സാരിയിൽ അതിമനോഹരിയായി ഇന്ദ്രജിത്ത് പൂർണിമ താരദമ്പതികളുടെ മൂത്തമകൾ പ്രാർത്ഥന ഇന്ദ്രജിത്ത്.പൂർണിമയുടെ ഫാഷൻ ലേബലായ പൂർണയിൽ നിന്നുള്ള സാരിയാണിത്. വളരെ ലളിതമായ വർക്കുകളുള്ള സാരിക്കൊപ്പം എംബ്രോയ്ഡറി ചെയ്ത സ്ലീവ്‌ലസ് ബ്ലൗസ് ആണ് പ്രാർഥന ധരിച്ചിരിക്കുന്നത്. 

സ്കൂൾ ഫെയർവെൽ പാർട്ടിയിലാണ് ചുവന്ന സാരിയണിഞ്ഞ് സുന്ദരിയായി പ്രാർത്ഥന എത്തിയത്. സ്കൂൾ ഫെയർവെൽ പാർട്ടിയിൽ നിന്നുള്ള വീഡിയോകളും പ്രാർത്ഥന ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചിട്ടുണ്ട്. ആഭരണങ്ങളിലും മേക്കപ്പിലും മിനിമലിസ്റ്റിക് രീതിയാണ് പിന്തുടർന്നിരിക്കുന്നത്. ഒരു സ്റ്റൈലിഷ് ഹാൻ‍ഡ് ബാഗും ചിത്രത്തിൽ കാണാം.

പാട്ടും ഡാൻസും സ്റ്റൈലൻ ചിത്രങ്ങളുമൊക്കെയായി സമൂഹമാധ്യമങ്ങളിൽ സജീവമാണ് പ്രാർഥന. 2018–ൽ പുറത്തിറങ്ങിയ ‘മോഹൻലാൽ’ എന്ന ചിത്രത്തിലെ ‘ലാലേട്ടാ...’ എന്ന പാട്ടിലൂടെയാണ് പ്രാർത്ഥന ശ്രദ്ധിക്കപ്പെട്ടത്. അടുത്തിടെ  പ്രാർഥ കസവു സാരി ധരിച്ചുള്ള ചിത്രവും വെെറലായിരുന്നു. തന്റെ കസവു സാരിയണിഞ്ഞുള്ള ചിത്രങ്ങൾ പ്രാർഥന തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.  

PREV
Read more Articles on
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ