Sowbhagya Venkitesh : 'സന്തോഷത്തോടെ 36 ആഴ്ചകള്‍'; നിറവയറുമായി സൗഭാഗ്യയുടെ ഡാൻസ്; വീഡിയോ

Published : Nov 24, 2021, 03:13 PM IST
Sowbhagya Venkitesh : 'സന്തോഷത്തോടെ 36 ആഴ്ചകള്‍'; നിറവയറുമായി സൗഭാഗ്യയുടെ ഡാൻസ്; വീഡിയോ

Synopsis

ബാദ്ഷായുടെ ജുഗ്‌നു എന്ന ആൽബത്തിലെ ഗാനത്തിനാണ് സൗഭാഗ്യയും അർജുനും ചുവടുവച്ചത്. സൗഭാഗ്യ തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

തങ്ങളുടെ ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് നർത്തകിയായ സൗഭാഗ്യ വെങ്കിടേഷും (sowbhagya venkitesh) ഭര്‍ത്താവ് അർജുൻ സോമശേഖറും  (Arjun Somasekharan). സൗഭാഗ്യയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്‍റെയും വളക്കാപ്പ് ചടങ്ങിന്‍റെയും ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ (social media) പ്രചരിച്ചിരുന്നു. 

ഇപ്പോഴിതാ നിറവയുമായി നൃത്തം ചെയ്യുന്ന സൗഭാഗ്യയുടെ വീഡിയോ ആണ് വൈറലാകുന്നത്. ബാദ്ഷായുടെ ജുഗ്‌നു എന്ന ആൽബത്തിലെ ഗാനത്തിനാണ് സൗഭാഗ്യയും അർജുനും ചുവടുവച്ചത്. 

 

സൗഭാഗ്യ തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ‘സന്തോഷത്തോടെ 36 ആഴ്ചകൾ. ട്രെൻഡിനൊപ്പം’- എന്ന ക്യാപ്ഷനോടെയാണ് വീഡിയോ താരം പങ്കുവച്ചത്. താര കല്യാൺ ഡാൻസ് അക്കാദമിയുടെ മുൻപിൽ നിന്നാണ് ഇരുവരും നൃത്തം ചെയ്യുന്നത്. 

 

Also Read:  ചുവപ്പ് ഗൗണില്‍ അതിമനോഹരിയായി സൗഭാഗ്യ; വൈറലായി മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

 

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ