രണ്ട് കിലോ തൂക്കം വരുന്ന പൂവന്‍ കോഴിയുടെ വില പതിമൂവായിരം !

By Web TeamFirst Published Feb 7, 2020, 3:29 PM IST
Highlights

രണ്ട് കിലോ തൂക്കം വരുന്ന പൂവന്‍ കോഴിയുടെ വില പതിമൂവായിരം. കേട്ട് ഞെട്ടിയോ ?

രണ്ട് കിലോ തൂക്കം വരുന്ന പൂവന്‍ കോഴിയുടെ വില പതിമൂവായിരം. കേട്ട് ഞെട്ടിയോ ? എന്നാല്‍ സംഭവം നടന്നത് ഉത്സവപറമ്പിലെ ലേലം വിളിയിലാണ്. ഇരിട്ടി പെരുമ്പറമ്പ് പുതിയ ഭാഗവതി ക്ഷേത്രത്തിന്‍റെ തിറ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ ലേലത്തിലാണ് രണ്ട് കിലോ തൂക്കം വരുന്ന പൂവന്‍ കോഴിക്ക് 13,000രൂപ വിലയായത്. 

ലേലത്തില്‍ പങ്കടുത്തവവര്‍ തമ്മില്‍ വീറും വാശിയും ഏറിയപ്പോള്‍ ലേല സംഖ്യ ഭാണം പോലെ കുതിച്ചുയരുകയായിരുന്നു എന്ന് സന്തോഷ് കൊയ്റ്റി എന്ന മാധ്യമപ്രവര്‍ത്തകന്‍  തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം വായിക്കാം...

ഉത്സവപറമ്പില്‍ താരമായി പൂവന്‍ കോഴി, വില "വെറും '' പതിമൂന്നായിരം രൂപ....!!!!

ഇരിട്ടി:. കഷ്ടി രണ്ട് കിലോ തൂക്കം വരുന്ന പൂവന്‍ കോഴിയുടെ വില 13,000 രൂപയാണെന്ന് കേള്‍ക്കുമ്പോള്‍ ആരും നെറ്റി ചുളിക്കേണ്ട. ഉത്സവ പറമ്പില്‍ പൂവന്‍ കോഴിക്ക് ഭാഗ്യം തെളിഞ്ഞപ്പോള്‍ ആഘോഷ കമ്മിറ്റിയുടെ മേശയില്‍ വീണത് 13000രൂപ!!!.

ഇരിട്ടി പെരുമ്പറമ്പ് പുതിയ ഭാഗവതി ക്ഷേത്രം തിറ ഉത്സവ ത്തോടനു ബന്ധിച്ച് നടത്തിയ ലേല ത്തിലാണ് രണ്ട് കിലോ തൂക്കം വരുന്ന പൂവന്‍ കോഴിക്ക് 13,000രൂപ വില യുണ്ടായത്. പത്ത് രൂപയ്ക്കാണ് ആഘോഷ കമ്മിറ്റി കോഴിയെ ലേലം വിളി‍ തുടങ്ങിയത്. ലേലത്തില്‍ പങ്കടുത്തവവര്‍ തമ്മില്‍ വീറും വാശിയും ഏറിയപ്പോള്‍ ലേല സംഖ്യ ഭാണം പോലെ കുതിച്ചുയര്‍ന്നു. 500ഉം 1000വും 5000വും കടന്ന പതിനായിര ത്തിന് മുകളിലേക്ക് എത്തി. എന്നിട്ടും അണുവിട വിട്ടുകൊടുക്കാന്‍ ആരൂം തെയ്യാറായില്ല. വില പതിനായിരം കടന്നതോടെ സംഘാടകര്‍ പിന്നീടുളള ഓരോവിളിക്കും 1000രൂപ നിശ്ചയിച്ചു. വ്യക്തികള്‍ സംഘങ്ങളായി വിളി തുടര്‍ന്നതോടെ 13,000-ല്‍ എത്തി. തെയ്യത്തിന്റെ പുറപ്പാട് ആരംഭിക്കാന്‍ തുടങ്ങിയതോടെ സംഘാടകര്‍ സമയം നിശ്ചയിച്ചു. നിശ്ചയിച്ച സമയം എത്തിയതോടെ ലേലം ഉറപ്പിച്ചു.

സീനിയര്‍ സിറ്റിസണ്‍സ് ഫോറം പെരുമ്പറമ്പ് കാരുണ്യം ഗ്രൂപ്പിന്റെ കെ. വി സന്തോഷാണ് 13,000 വിളിച്ച് പൂവര്‍ കോഴിയെ സ്വന്തമാക്കിയത്. സ്റ്റാര്‍ വോയിസ് അളപ്രയും നവചേതന സാംസ്‌ക്കാരിക നിലയവും സാനിയ ഹോട്ടലുമെല്ലാം തുടക്കം മുതല്‍ ഒടുക്കം വരെ ലേലത്തില്‍ സജീവമായ തോടെയാണ് കോഴിവില വാണം പോലെ കുതിച്ച് ഉയര്‍ന്നത്. ആഘോഷ കമ്മിറ്റി ഭാരവാഹിയും ഇരിട്ടിയിലെ ചുമട്ടു തൊഴിലാളിയുമായ പെരുമ്പറമ്പ് സ്വദേശി പി. അശോകനാണ് രണ്ട് മണിക്കൂര്‍ മുടങ്ങാതെ ലേലം വിളിച്ച് വീറും വാശിയും ഉണ്ടാക്കിയത്.

click me!