പിറന്നാൾ പാർട്ടിയിൽ ആലിയ ധരിച്ചിരുന്ന ഈ വസ്ത്രത്തിന്റെ വില എത്രയാണെന്നോ...?

Web Desk   | Asianet News
Published : Mar 17, 2021, 07:05 PM ISTUpdated : Mar 17, 2021, 07:10 PM IST
പിറന്നാൾ പാർട്ടിയിൽ ആലിയ ധരിച്ചിരുന്ന ഈ വസ്ത്രത്തിന്റെ വില എത്രയാണെന്നോ...?

Synopsis

പിറന്നാൽ ദിനത്തിൽ ആലിയ ധരിച്ചിരുന്ന വസ്ത്രത്തിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. 2575 ഡോളർ (ഏകദേശം 1,86,753 രൂപ) ആണ് വസ്ത്രത്തിന്റെ വില.

ബോളിവുഡ‍് നടി ആലിയ ഭട്ടിന്റെ 28–ാം ജന്മദിനമായിരുന്നു മാർച്ച് 15ന്.  ദീപിക പദുക്കോൺ, അർജുൻ കപൂർ, മലൈക അറോറ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങൾ ബോളിവുഡ് സംവിധായകൻ കരൺ ജോഹർ ഒരുക്കിയ ആലിയയുടെ പിറന്നാൾ പാർട്ടിയിൽ പങ്കെടുത്തു.

പിറന്നാൽ ദിനത്തിൽ ആലിയ ധരിച്ചിരുന്ന വസ്ത്രമാണ് ഏറെ ശ്രദ്ധയാകർഷിച്ചത്.  സെലിബ്രിറ്റി ഡിസൈനർ ലക്ഷ്മി ലെഹർ ഡിസൈൻ ചെയ്ത ഷോർട് സീക്വൻ വസ്ത്രമാണ് ആലിയ ബെർത്ത്ഡേ പാർട്ടിയ്ക്ക് ധരിച്ചിരുന്നത്.

 

 

പിറന്നാൽ ദിനത്തിൽ ആലിയ ധരിച്ചിരുന്ന വസ്ത്രത്തിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. 2575 ഡോളർ (ഏകദേശം 1,86,753 രൂപ) ആണ് വസ്ത്രത്തിന്റെ വില. സിഗ്നേച്ചർ കീഹോൾ ഡീറ്റൈലിങ്ങും കോളറിലെ റെഡ് സീക്വിൻ റോസുമാണ് ഡ്രസ്സിനെ ആകർഷകമാക്കുന്നത്.

ആക്സസറീസ് പൂർണമായി ഒഴിവാക്കി ബേസിക് മേക്കപ്പ് ആണ് പരീക്ഷിച്ചത്. പിറന്നാൾ ദിനത്തിലെ ഈ സ്റ്റൈലിഷ് ലുക്കിന് മികച്ച അഭിപ്രായമാണ് ആരാധകരിൽ നിന്നും ആലിയയ്ക്ക് ലഭിച്ചത്.


 

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ