സഹോദരന്‍റെ സംഗീത് നൈറ്റില്‍ നീല ലെഹങ്കയില്‍ തിളങ്ങി പ്രിയങ്ക ചോപ്ര; വൈറലായി ഡാന്‍സ് വീഡിയോ

Published : Feb 08, 2025, 10:11 PM ISTUpdated : Feb 08, 2025, 10:16 PM IST
സഹോദരന്‍റെ സംഗീത് നൈറ്റില്‍ നീല ലെഹങ്കയില്‍ തിളങ്ങി  പ്രിയങ്ക ചോപ്ര; വൈറലായി ഡാന്‍സ് വീഡിയോ

Synopsis

ഡേറ്റിങ്ങ് ആപ്പായ ബംബിളിലൂടെയാണ് സിദ്ധാര്‍ഥും നീലമും പരിചയപ്പെട്ടതും പ്രണയത്തിലായതുമെന്ന് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ പ്രിയങ്ക വെളിപ്പെടുത്തിയിരുന്നു. ബംബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡറാണ് പ്രിയങ്ക. ഇതില്‍ നിക്ഷേപവും പ്രിയങ്കയ്ക്കുണ്ട്.

സഹോദരൻ്റെ വിവാഹ ആഘോഷങ്ങളിൽ തിളങ്ങി നില്‍ക്കുന്ന ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സഹോദരന്‍ സിദ്ധാര്‍ഥ് ചോപ്രയുടെ വിവാഹത്തിനായി ദിവസങ്ങള്‍ക്ക് മുന്‍പേ താരം ജന്മനാടായ മുംബൈയിലെത്തിയിരുന്നു. 

സംഗീത് നൈറ്റില്‍  പ്രിയങ്ക ധരിച്ചത് ഫൽഗുനി ഷെയ്ൻ പീക്കോക്ക് എന്ന ഫാഷൻ ഹൗസ് ഡിസൈന്‍ ചെയ്ത നീല നിറത്തിലുള്ള ലെഹങ്കയിലാണ്. എംബ്രോയ്ഡറി കൊണ്ട് നിറഞ്ഞ കസ്റ്റം-മെയ്ഡ് എ-ലൈൻ ലെഹങ്കയാണിത്. സംഗീത് നൈറ്റില്‍ നൃത്തം ചെയ്യുന്ന പ്രിയങ്കയുടെയും ഭര്‍ത്താവ് നിക് ജോനാസിന്‍റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. 

 

അതേസമയം ഡേറ്റിങ്ങ് ആപ്പായ ബംബിളിലൂടെയാണ് സിദ്ധാര്‍ഥും നീലമും പരിചയപ്പെട്ടതും പ്രണയത്തിലായതുമെന്ന് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ പ്രിയങ്ക വെളിപ്പെടുത്തിയിരുന്നു. ബംബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡറാണ് പ്രിയങ്ക. ഇതില്‍ നിക്ഷേപവും പ്രിയങ്കയ്ക്കുണ്ട്. 'ബംബിള്‍ ഇന്ത്യയിലേക്കെത്തിച്ചത് ഞങ്ങളാണ്. എന്റെ സഹോദരന്‍ പ്രതിശ്രുത വധുവിനെ കണ്ടെത്തിയത് ബംബിളിലൂടെയാണ്. ഞാന്‍ ചെയ്ത ഏതെങ്കിലും ഒരു കാര്യത്തോട് അവന്‍ കടപ്പെട്ടിരിക്കുന്നുണ്ടെങ്കില്‍ അത് ഇതായിരിക്കും' - പ്രിയങ്ക തമാശയായി പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

മുൾട്ടാണി മിട്ടി മാജിക്; തിളക്കമുള്ള ചർമ്മത്തിനായി വീട്ടിൽ തയ്യാറാക്കാവുന്ന 4 ഫേസ് പാക്കുകൾ
സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ