ചിക്കന്‍കാരി പാന്‍റ്സ്യൂട്ടില്‍ സ്റ്റൈലിഷ് ലുക്കില്‍ പ്രിയങ്ക ചോപ്ര; ചിത്രങ്ങള്‍ വൈറല്‍

Published : Nov 15, 2022, 12:33 PM ISTUpdated : Nov 15, 2022, 12:37 PM IST
ചിക്കന്‍കാരി പാന്‍റ്സ്യൂട്ടില്‍ സ്റ്റൈലിഷ് ലുക്കില്‍ പ്രിയങ്ക ചോപ്ര; ചിത്രങ്ങള്‍ വൈറല്‍

Synopsis

ചിക്കന്‍കാരി വര്‍ക്കുകളുള്ള പാന്‍റ്സ്യൂട്ടില്‍ ആണ് ഇത്തവണ താരം തിളങ്ങുന്നത്. വൈറ്റ് നിറത്തിലാണ് ചിക്കന്‍കാരി വര്‍ക്കുകള്‍ എംബ്രോയ്ഡറി ചെയ്തിരിക്കുന്നത്.  കിടിലന്‍ ബ്ലെസറാണ് ഇതോടൊപ്പം താരം പെയര്‍ ചെയ്തത്. 

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് പ്രിയങ്ക ചോപ്ര. തന്‍റെ പതിനെട്ടാം വയസ്സിലാണ് താരം ലോകസുന്ദരിപ്പട്ടം നേടിയത്. ബോളിവുഡും ഹോളിവുഡും കീഴടക്കിയ പ്രിയങ്ക, തന്‍റേതായ ഫാഷന്‍ സ്റ്റേറ്റ്‌മെന്‍റ്  സമ്മാനിക്കാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. തന്‍റേതായ കൈയൊപ്പ് എന്നും പ്രിയങ്കയുടെ ഫാഷനില്‍ ഉണ്ടായിരിക്കും. അതുകൊണ്ടു തന്നെ പ്രിയങ്ക ധരിക്കുന്ന വസ്ത്രങ്ങള്‍ എപ്പോഴും ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകാറുമുണ്ട്. താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ചിക്കന്‍കാരി വര്‍ക്കുകളുള്ള പാന്‍റ്സ്യൂട്ടില്‍ ആണ് ഇത്തവണ താരം തിളങ്ങുന്നത്. വൈറ്റ് നിറത്തിലാണ് ചിക്കന്‍കാരി വര്‍ക്കുകള്‍ എംബ്രോയ്ഡറി ചെയ്തിരിക്കുന്നത്.  കിടിലന്‍ ബ്ലെസറാണ് ഇതോടൊപ്പം താരം പെയര്‍ ചെയ്തത്.  താരത്തിന്‍റെ ഈ ഇന്‍റോ വെസ്റ്റേണ്‍ വസ്ത്രത്തിന് മികച്ച പ്രതികരണമാണ് ഫാഷന്‍ ലോകത്ത് നിന്ന് ലഭിക്കുന്നത്. 

 

അടുത്തിടെ ഫ്ലോറൽ പാന്‍റ്സ്യൂട്ടില്‍ തിളങ്ങിയ താരത്തിന്‍റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബ്ലാക്ക്, ഗോള്‍ഡണ്‍ നിറങ്ങളിലാണ് പാന്‍റ്സ്യൂട്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഫുള്‍ സ്ലീവുള്ള ബ്ലെസറിനൊപ്പം ബൂട്ട്കട്ട് പാന്‍റ്സാണ് വരുന്നത്. ചിത്രങ്ങള്‍ പ്രിയങ്ക തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

പ്രിയങ്ക നായികയാകുന്ന 'ലവ് എഗെയ്‍ൻ' എന്ന ഹോളിവുഡ് ചിത്രത്തിലെ ഒരു സ്റ്റില്‍ അടുത്തിടെ താരം പങ്കുവച്ചിരുന്നു. ജെയിംസ് സ്‍ട്രൗസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജെയിംസ് സി സ്ട്രൗസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ഒരു റൊമാന്റിക് ചിത്രമാണ് 'ലവ് എഗെയ്ൻ'. ആൻഡ്യൂ ഡ്യൂണ്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.  2023 മെയ് 12-ന് ആണ് ചിത്രം റിലീസ് ചെയ്യുന്നതെന്നാണ് അണിയപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

Also Read: കയ്യില്‍ ചൂരല്‍വടിയുമായി വര്‍ക്കൗട്ട് ചെയ്യുന്ന മലൈക അറോറ; വീഡിയോ

PREV
Read more Articles on
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ