പഴയ വീട് വിറ്റു; ആഡംബര വീട് വാങ്ങാനായി പ്രിയങ്കയും നിക്കും

Published : Aug 08, 2019, 12:14 PM IST
പഴയ വീട് വിറ്റു; ആഡംബര വീട് വാങ്ങാനായി പ്രിയങ്കയും നിക്കും

Synopsis

വീട് എല്ലാവരുടെയും സ്വപ്നമാണ്. താരങ്ങള്‍ ആണെങ്കില്‍  ആഡംബരം കാണിക്കാന്‍ കൂടിയാണ് വീട് പണിയുന്നത് എന്ന് പലപ്പോഴും തോന്നി പോകും.

വീട് എല്ലാവരുടെയും സ്വപ്നമാണ്. താരങ്ങള്‍ ആണെങ്കില്‍  ആഡംബരം കാണിക്കാന്‍ കൂടിയാണ് വീട് പണിയുന്നത് എന്ന് പലപ്പോഴും തോന്നി പോകും. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും പുതിയ ഒരു വീട് വാങ്ങാനുളള തീരുമാനത്തിലാണ്. ഇപ്പോള്‍ താമസിക്കുന്ന വീടിന് ആഡംബരം പോരാത്തത് കൊണ്ടാണത്രേ താരം പുതിയ വീട് വാങ്ങാന്‍ പോകുന്നതെന്നാണ്  'elle.com' റിപ്പോര്‍ട്ട് ചെയ്യുന്നത്.  

ലോസ് ഏഞ്ചല്‍സിലെ ബെവേര്‍ലി ഹില്‍സിലാണ് പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജൊനാസും പുതിയ വീട് അന്വേഷിക്കുന്നത് . ലോസ് ഏഞ്ചല്‍സിലുളള നിക്കിന്‍റെ വീട് ഏകദേശം 48.92 കോടി രൂപയ്ക്ക് അടുത്തിടെ വിറ്റിരുന്നു. 

ബെവേര്‍ലി ഹില്‍സിലോ, തൊട്ടടുത്തുളള ബെല്‍ എയറിലോ കുറേക്കൂടി വിലകൂടിയ വീടിനായാണ് താരദമ്പതികള്‍ അന്വേഷണം നടത്തുന്നത്. 141.83 കോടിയുടെ വീടാണ് ദമ്പതികള്‍ പുതുതായി വാങ്ങാന്‍ ഉദ്ദേശിക്കുന്നത്. അഞ്ച് ബെഡ്റൂം, നാല് ബാത്ത്റൂം കൂടെ പൂളുമുളള വീടാണ് നിക്ക് വിറ്റത്. 

PREV
click me!

Recommended Stories

ചായ കുടിച്ച ശേഷം ടീ ബാഗ് കളയല്ലേ ; ചർമ്മ സംരക്ഷണത്തിൽ ടീ ബാഗുകളുടെ ഉപയോഗങ്ങൾ
ആരോഗ്യം മാത്രമല്ല, സൗന്ദര്യവും ഇരട്ടിയാകും: ഗ്രീൻ ടീ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം?