സാരിയില്‍ രാമായണ കഥകള്‍ പെയിന്‍റ് ചെയ്ത് ഡിസൈനര്‍; വീഡിയോ

Published : Jul 24, 2023, 11:51 AM ISTUpdated : Jul 24, 2023, 12:05 PM IST
സാരിയില്‍ രാമായണ കഥകള്‍ പെയിന്‍റ് ചെയ്ത് ഡിസൈനര്‍; വീഡിയോ

Synopsis

കസവുസാരിയില്‍ രാമായണ കഥകള്‍ പെയിന്‍റ് ചെയ്ത് വ്യത്യസ്തമായ വര്‍ക്ക് ചെയ്തിരിക്കുകയാണ് പാലക്കാട് നിന്നുള്ള പുഷ്പജ എന്ന കലാകാരി. ഏതാണ്ട് പതിനെട്ട് വര്‍ഷത്തോളമായി സാരിയില്‍ പെയിന്‍റ് ചെയ്യുന്നത് സംബന്ധിച്ചുള്ള ക്ലാസും വര്‍ക്കുകളുമൊക്കെയായി ഈ മേഖലയില്‍ സജീവമാണ് പുഷ്പജ. 

സാരികളില്‍ വൈവിധ്യമാര്‍ന്ന പല പുത്തൻ ഡിസൈനുകളും പരീക്ഷണമായി വരുന്നത് നമ്മള്‍ കാണാറുണ്ട്. ഇവയില്‍ മിക്കതും കാഴ്ചക്കാരെ ആകര്‍ഷിക്കുന്നത് തന്നെയായിരിക്കും. ഡിസൈനര്‍ സാരികളില്‍ മാത്രമല്ല- കസവുസാരിയിലും സെറ്റ് സാരിയിലുമെല്ലാം ഇങ്ങനെ പല ഡിസൈനുകള്‍ ചെയ്ത് പരീക്ഷണം നടത്തുന്നവരുണ്ട്.

അത്തരത്തില്‍ കസവുസാരിയില്‍ രാമായണ കഥകള്‍ പെയിന്‍റ് ചെയ്ത് വ്യത്യസ്തമായ വര്‍ക്ക് ചെയ്തിരിക്കുകയാണ് പാലക്കാട് നിന്നുള്ള പുഷ്പജ എന്ന കലാകാരി. ഏതാണ്ട് പതിനെട്ട് വര്‍ഷത്തോളമായി സാരിയില്‍ പെയിന്‍റ് ചെയ്യുന്നത് സംബന്ധിച്ചുള്ള ക്ലാസും വര്‍ക്കുകളുമൊക്കെയായി ഈ മേഖലയില്‍ സജീവമാണ് പുഷ്പജ. 

ഈ കാലയളവിനുള്ളില്‍ സാരിയില്‍ വ്യത്യസ്തമാര്‍ന്ന ഒരുപാട് ഡിസൈനുകളും വര്‍ക്കുകളുമൊക്കെ ചെയ്തിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ ഈ കര്‍ക്കിടക മാസത്തില്‍ വളരെ ആകസ്മികമായാണ് സാരിയില്‍ രാമായണ കഥകള്‍ ചെയ്തെടുക്കാമെന്ന ആശയത്തിലേക്ക് പുഷ്പജയെത്തുന്നത്. 

ആദ്യം ശ്രീരാമ പട്ടാഭിഷേകം മാത്രമാണ് ചെയ്തത്. അത് സാരിയുടെ മുന്താണിയില്‍ ചെയ്തെടുത്തു. ഇത് ആത്മവിശ്വാസവും സംതൃപ്തിയും സന്തോഷവുമെല്ലാം നല്‍കിയതോടെ ബാക്കി ഭാഗങ്ങള്‍ കൂടി ഡിസൈൻ ചെയ്തെടുക്കാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു. 

അങ്ങനെ വാത്മീകി, രാമായണം എഴുതുന്നത് തൊട്ടുള്ള കഥകള്‍ ഡിസൈൻ ആക്കിത്തുടങ്ങി. ഓരോ ഖണ്ഡങ്ങളും ഓരോ ഭാഗമാക്കി തിരിച്ചു. എന്നിട്ട് അതില്‍ സാരിയില്‍ ഏതെല്ലാം എടുക്കാം, എത്രയെണ്ണം എടുക്കാം എന്നെല്ലാം നോക്കി മനസിലാക്കി. തെരഞ്ഞെടുത്തതൊക്കെ കട്ട് ചെയ്ത് സാരിയിലുള്‍പ്പെടുത്താൻ തീരുമാനിച്ചു.

വാത്മീകി രാമായണം, പുത്രകാമേഷ്ടി, പുത്രന്മാര്‍ ജനിക്കുന്നത്, അവരുടെ ഗുരുകുല വിദ്യാഭ്യാസം, രാവണനിഗ്രഹം, അയോധ്യയില്‍ വന്ന ശേഷം പട്ടാഭിഷേകം.. അങ്ങനെ ഓരോ കഥകളായി ചെയ്തു. പതിനെട്ട് ദിവസം മാത്രമാണ് ഇത് മുഴുവനായി ചെയ്തെടുക്കാൻ പുഷ്പജ എടുത്തത്. 

ചെലവ് കുറഞ്ഞ രീതിയില്‍ ആണ് ആകെ ഈ വര്‍ക്ക് ചെയ്തെടുത്തിരിക്കുന്നത്. സാരിയിലെ രാമായണ കഥകളുടെ ഡിസൈനിംഗ് കണ്ട ശേഷം ഒരുപാട് പേര്‍ ഇത് പഠിക്കാനായും ഇവരെ സമീപിക്കുന്നുണ്ട്. എന്തായാലും ഇപ്പോള്‍ വര്‍ക്ക് ചെയ്തെടുത്ത സാരി വില്‍പനയ്ക്കില്ലെന്നാണ് പുഷ്പജ പറയുന്നത്. ഇത്രയധികം വര്‍ക്ക് വരുന്ന സാരിക്ക് 8000, 9000 രൂപയൊക്കെ വരുമെന്നും ഇവര്‍ പറയുന്നു.

വീഡിയോ കണ്ടുനോക്കൂ...

 

Also Read:- മല്ലിയിലയും പുതിനയും കറിവേപ്പിലയുമൊക്കെ അടുക്കളയില്‍ തന്നെ വളര്‍ത്തിയാലോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

 

PREV
Read more Articles on
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ