175 കോടിയുടെ ഡയമണ്ട് നെറ്റിയില്‍ തുന്നിച്ചേര്‍ത്ത് റാപ് ഗായകന്‍; വീഡിയോ...

By Web TeamFirst Published Feb 6, 2021, 12:51 PM IST
Highlights

വിലപിടിപ്പുള്ള വാച്ച്, മോതിരം, സ്റ്റഡ് എന്നിവയെല്ലാം ലില്‍ ഉസിന് പ്രിയമാണ്. നേരത്തേ പലപ്പോഴും ഇത്തരം ആഡംബരങ്ങളുടെ പേരില്‍ ഇദ്ദേഹം വിവാദത്തിലായിട്ടുണ്ട്. എന്നാല്‍ അതിനെക്കാള്‍ പതിന്മടങ്ങ് ശക്തിയിലാണ് ഇപ്പോള്‍ കോടികളുടെ വജ്രം നെറ്റിയില്‍ പതിപ്പിച്ചതിന് ചര്‍ച്ചകള്‍ നേരിടുന്നത്

പ്രശസ്തരായ വ്യക്തികള്‍ തങ്ങളുടെ വ്യക്തിപ്രഭാവം വര്‍ധിപ്പിക്കാനും സ്വകാര്യമായ സന്തോഷത്തിനുമെല്ലാമായി പല തരത്തിലുള്ള ആഡംബരങ്ങള്‍ കാണിക്കാറുണ്ട്. ചിലര്‍ വില കൂടിയ ബംഗ്ലാവുകള്‍ വാങ്ങും, ചിലര്‍ക്ക് താല്‍പര്യം വാഹനങ്ങളോടായിരിക്കും, മറ്റ് ചിലര്‍ക്ക് ആഭരണങ്ങളിലാകാം ഭ്രമം. എന്തായാലും പ്രമുഖരുടെ ഇത്തരം ഇഷ്ടങ്ങളൊക്കെ ഏറെ കൗതുകത്തോടെയാണ് സാധാരണക്കാര്‍ നോക്കിക്കാണാറുള്ളത്. 

അത്തരത്തില്‍ അതിശയിപ്പിക്കുന്നൊരു വാര്‍ത്തയാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. അമേരിക്കന്‍ റാപ് ഗായകനായ ലില്‍ ഉസ് വെര്‍ട്ട് വിലകൂടിയൊരു ഡയമണ്ട് വാങ്ങി തന്റെ നെറ്റിയില്‍ എന്നത്തേക്കുമായി തുന്നിച്ചേര്‍ത്തിരിക്കുന്നു. 

വില കൂടിയതെന്ന് മാത്രം പറഞ്ഞാല്‍ പോര, ഇതിന്റെ വില ഒന്ന് കേള്‍ക്കണം. 175 കോടിയുടെ വജ്രമാണത്രേ ഇത്. പിങ്ക് നിറത്തിലുള്ള ഈ വജ്രം സ്വന്തമാക്കണമെന്ന് ലില്‍ ഉസ് ആഗ്രഹിച്ചിട്ട് വര്‍ഷങ്ങളായെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 

പ്രമുഖ ജ്വല്ലറി ഡിസൈനറായ 'എലിയറ്റ് എലിയാന്റ്' എന്ന ബ്രാന്‍ഡിന്റേതാണത്രേ കത്തും വിലയുള്ള ഈ പിങ്ക് വജ്രം. ഏതാണ്ട് 2017 മുതല്‍ തന്നെ ലില്‍ ഉസ് ഈ വജ്രത്തിന് വേണ്ടി പണമടച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

വിലപിടിപ്പുള്ള വാച്ച്, മോതിരം, സ്റ്റഡ് എന്നിവയെല്ലാം ലില്‍ ഉസിന് പ്രിയമാണ്. നേരത്തേ പലപ്പോഴും ഇത്തരം ആഡംബരങ്ങളുടെ പേരില്‍ ഇദ്ദേഹം വിവാദത്തിലായിട്ടുണ്ട്. എന്നാല്‍ അതിനെക്കാള്‍ പതിന്മടങ്ങ് ശക്തിയിലാണ് ഇപ്പോള്‍ കോടികളുടെ വജ്രം നെറ്റിയില്‍ പതിപ്പിച്ചതിന് ചര്‍ച്ചകള്‍ നേരിടുന്നത്. 

വിമര്‍ശനങ്ങളെല്ലാം മറ്റൊരു വഴിക്ക് പോകട്ടെ, തനിക്ക് തന്റെ വഴിയുണ്ട് എന്നതാണ് ലില്‍ ഉസിന്റെ ശൈലി. ഇരുപത്തിയാറുകാരനായ പാട്ടുകാരന്‍, നെറ്റിയിലെ പിങ്ക് വജ്രം കാണാവുന്ന തരത്തിലൊരു വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുമുണ്ട്. വൈറലായ ആ വീഡിയോ ഒന്ന് കാണാം...

 

 

Also Read:-പാട്ടത്തിനെടുത്ത കൃഷിയിടത്തില്‍ വിലപിടിപ്പുള്ള വജ്രം; ലക്ഷപ്രഭുവായി കര്‍ഷകന്‍...

click me!