'ഇത് ഫില്ലേഴ്​സ് അല്ല അലര്‍ജിയാണ്'; വീര്‍ത്ത മുഖവുമായി ഉര്‍ഫി ജാവേദ്; പോസ്റ്റ് വൈറല്‍

Published : Jun 04, 2024, 10:52 AM ISTUpdated : Jun 04, 2024, 01:20 PM IST
'ഇത് ഫില്ലേഴ്​സ് അല്ല അലര്‍ജിയാണ്'; വീര്‍ത്ത മുഖവുമായി ഉര്‍ഫി ജാവേദ്; പോസ്റ്റ് വൈറല്‍

Synopsis

മുഖത്ത് യാതൊരു വിധ സൗന്ദര്യ വര്‍ധക ശസ്ത്രക്രിയകളും ചെയ്തിട്ടില്ലെന്ന് തെളിക്കുന്നതിന്‍റെ ഭാഗമായാണ് താരം സെല്‍ഫികള്‍ പങ്കുവച്ചത്.

വസ്ത്രങ്ങളില്‍ വിചിത്രമായ പരീക്ഷണം നടത്തി  നിരന്തരം ട്രോളുകള്‍ നേരിടുന്ന ഹിന്ദി ടെലിവിഷൻ താരം ആണ് ഉർഫി ജാവേദ്. ബി​ഗ്ബോസ് ഹിന്ദി പതിപ്പിലൂടെ പ്രശസ്തയായ ഉർഫിയുടെ വസ്ത്രങ്ങൾ പലപ്പോഴും സൈബര്‍ ലോകത്ത് വിമര്‍ശനം നേരിടാറുണ്ട്. പക്ഷേ ഇതൊന്നും ഉര്‍ഫിയെ ബാധിച്ചിട്ടില്ല എന്നുമാത്രമല്ല ഇപ്പോഴും താരം തന്‍റെ പരീക്ഷണങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു എന്നതാണ് മറ്റൊരു കാര്യം. 

ഇപ്പോഴിതാ നീരുവന്ന് വീര്‍ത്ത തന്‍റെ മുഖത്തിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുകയാണ് ഉര്‍ഥി. മുഖത്ത് യാതൊരു വിധ സൗന്ദര്യ വര്‍ധക ശസ്ത്രക്രിയകളും ചെയ്തിട്ടില്ലെന്ന് തെളിക്കുന്നതിന്‍റെ ഭാഗമായാണ് താരം സെല്‍ഫികള്‍ പങ്കുവച്ചത്. ലിപ് ഫില്ലേഴ്സ് അടക്കം നിരവധി പരീക്ഷണങ്ങള്‍ക്ക് ഉര്‍ഫി വിധേയമായി എന്ന് വാര്‍ത്തകള്‍ക്കുള്ള പ്രതികരണമാണ് താരം ഈ പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുന്നത്.  

ലിപ് ഫില്ലേഴ്സ് പരീക്ഷണം അതിര് കടന്നുപോയെന്നും പ്ലാസ്റ്റിക് സര്‍ജറി പരാജയപ്പെട്ടതാകാമെന്നും തരത്തിലുള്ള കമന്‍റുകള്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്‍റെ ചിത്രങ്ങള്‍ക്ക് താഴെ വന്നുകൊണ്ടിരുന്നത്. എന്നാല്‍ തനിക്ക് അലര്‍ജിയാണെന്നും താന്‍ യാതൊരു വിധ കോസ്മെറ്റിക് സര്‍ജറിക്കും വിധേയയായിട്ടില്ലെന്നും ഉര്‍ഫി പറയുന്നു. 

തനിക്ക് ഇടയ്ക്കിടെ അലര്‍ജി വരാറുണ്ടെന്നും മിക്കവാറും ദിവസങ്ങളില്‍ എഴുന്നേല്‍ക്കുമ്പോള്‍ ഇത്തരത്തില്‍ മുഖം വീര്‍ത്തിരിക്കാറുണ്ടെന്നും ഇതില്‍ താന്‍ അസ്വസ്ഥയാണെന്നും ഉര്‍ഫി പറയുന്നു. 'സുഹൃത്തുക്കളേ അത് ഫില്ലേഴ്​സ് അല്ല അലര്‍ജിയാണ്'- എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ഉര്‍ഫി കുറിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഉര്‍ഫി ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. 
 

 

Also read: അന്ന് 140 കിലോ, കുറച്ചത് 34 കിലോ; ഒഴിവാക്കിയ ഭക്ഷണങ്ങള്‍ പങ്കുവച്ച് ഡോ. മുഹമ്മദ് അലി

youtubevideo

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ