റിപ്പോര്‍ട്ടിംഗിനിടെ പാമ്പിനെ തോളില്‍ വച്ചു; ശേഷം നടന്നത് വൈറലായി....

By Web TeamFirst Published Feb 6, 2020, 7:05 PM IST
Highlights

പാമ്പിനെ കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഒരാളെ കണ്ടെത്തി അയാളുടെ സഹായത്തോടെ സംഗതി 'സെറ്റ്' ആക്കി. അദ്ദേഹത്തിന്റെ സഹായത്തില്‍ ഒരു പാമ്പിനെ സാറയുടെ തോളില്‍ വച്ചു. വൈകാതെ, ക്യാമറ ഓണ്‍ ചെയ്ത്, മൈക്കും പിടിച്ച് സാറ സംസാരിക്കാന്‍ തയ്യാറായി നിന്നു. എന്നാല്‍ സംസാരം തുടങ്ങും മുമ്പേ 'സീന്‍ കോണ്‍ട്ര'യായി
 

പാമ്പുകളില്‍ നിന്ന് സുരക്ഷിതമായി അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുകയായിരുന്നു 'ചാനല്‍ 9 ഓസ്‌ട്രേലിയ'യുടെ വനിതാ റിപ്പോര്‍ട്ടര്‍ സാറ കൗറ്റ്. റിപ്പോര്‍ട്ട് അല്‍പം കൂടി 'ലൈവ്' ആക്കാന്‍ ഒരു പാമ്പിനെ തോളില്‍ വച്ച് കൊണ്ട് മൈക്കില്‍ സംസാരിക്കാമെന്ന് സാറയും സംഘവും തീരുമാനിച്ചു. 

അങ്ങനെ, പാമ്പിനെ കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഒരാളെ കണ്ടെത്തി അയാളുടെ സഹായത്തോടെ സംഗതി 'സെറ്റ്' ആക്കി. അദ്ദേഹത്തിന്റെ സഹായത്തില്‍ ഒരു പാമ്പിനെ സാറയുടെ തോളില്‍ വച്ചു. വൈകാതെ, ക്യാമറ ഓണ്‍ ചെയ്ത്, മൈക്കും പിടിച്ച് സാറ സംസാരിക്കാന്‍ തയ്യാറായി നിന്നു. 

എന്നാല്‍ സംസാരം തുടങ്ങും മുമ്പേ 'സീന്‍ കോണ്‍ട്ര'യായി. തോളില്‍ കിടന്നിരുന്ന പാമ്പ് അനങ്ങുന്ന മൈക്കിന് നേരെ തിരിയാന്‍ തുടങ്ങി. പാമ്പിന്റെ അപ്രതീക്ഷിതമായ നീക്കം കണ്ട്, സാറ പേടിക്കുന്നതും ഒച്ച വയ്ക്കുന്നതും വീഡിയോയില്‍ കാണാം. 

ഒന്നുരണ്ട് തവണ മൈക്കിനെ ആക്രമിച്ച ശേഷം പാമ്പ് ഒതുങ്ങുന്നു. തുടര്‍ന്ന് അതിനെ തോളത്ത് വച്ചുകൊണ്ട് തന്നെ സാറ തന്റെ റിപ്പോര്‍ട്ട് പറഞ്ഞവസാനിപ്പിക്കുന്നു. 

'മിക്കവാറും സമയങ്ങളിലും പാമ്പുകള്‍ നമ്മളെ കാണുമ്പോള്‍ ഭയപ്പെടുകയാണ് ചെയ്യുന്നത്. ഒരുപക്ഷേ അവരെക്കാണുമ്പോള്‍ നമ്മള്‍ ഭയപ്പെടുന്നതിലും അധികം...'- ഈ വാചകങ്ങളെല്ലാം പറയുമ്പോഴും സാറയുടെ മുഖത്തെ ഭയം വായിച്ചെടുക്കാവുന്നതേയുള്ളൂ. 

എന്തായാലും രസകരമായ ഈ റിപ്പോര്‍ട്ടിംഗിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലാകെ വൈറലായി. ട്വിറ്ററിലാണ് ഏറ്റവുമധികം പേര്‍ വീഡിയോ കാണുകയും, പങ്കുവയ്ക്കുകയും ചെയ്തത്. വീഡിയോ വൈറലായ ശേഷം സാറ വീണ്ടും ഇതെക്കുറിച്ച് പ്രതികരിച്ചിരുന്നു. സത്യത്തില്‍ പാമ്പ് അത്തരത്തില്‍ പെരുമാറാന്‍ തുടങ്ങിയപ്പോള്‍ തന്നെ താന്‍ പേടിച്ചുപോയെന്നും, മൈക്കില്‍ പറയാനുള്ളത് പറഞ്ഞ് തീര്‍ത്തയുടന്‍ തന്നെ പാമ്പിനെ തോളില്‍ നിന്ന് മാറ്റിയെന്നും സാറ പറഞ്ഞു. 

വീഡിയോ കാണാം...

 

click me!