Latest Videos

പച്ചക്കറികളിലെയും പഴങ്ങളിലെയും വിഷാംശം കണ്ടെത്താൻ പുതിയ 'ടെക്നിക്'

By Web TeamFirst Published Jun 11, 2022, 2:19 PM IST
Highlights

പച്ചക്കറികളിലെയും പഴങ്ങളിലെയും വിഷാംശം കണ്ടെത്തുന്നതിന് സഹായകമായ ഒരു പുത്തന്‍ 'ടെക്നിക്'മായി രംഗത്തെത്തിയിരിക്കുകയാണ് സ്വീഡനില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍. സ്വീഡനിലെ കരോളിന്‍സ്ക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഗവേഷകരാണ് പച്ചക്കറികളിലെയും പഴങ്ങളിലെയും വിഷാംശം കണ്ടെത്താന്‍ ഒരു ചെറിയ സെന്‍സര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്

ഭക്ഷ്യസാധനങ്ങളിലെ മായം തീര്‍ച്ചയായും ( Food Adulteration ) നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഇക്കൂട്ടത്തില്‍ പച്ചക്കറികളോ പഴങ്ങളോ ( Vegetables and Fruits ) ആണെങ്കില്‍ അവയില്‍ പ്രധാനമായും കീടനാശിനികളില്‍ നിന്നുള്ള വിഷാംശമാണ് മായമായി വരാറ്. പലപ്പോഴും ഇത് കണ്ടെത്താന്‍ നമുക്ക് കഴിയുകയുമില്ല. 

എന്നാല്‍ പച്ചക്കറികളിലെയും പഴങ്ങളിലെയും വിഷാംശം കണ്ടെത്തുന്നതിന് സഹായകമായ ഒരു പുത്തന്‍ 'ടെക്നിക്'മായി രംഗത്തെത്തിയിരിക്കുകയാണ് സ്വീഡനില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍. സ്വീഡനിലെ കരോളിന്‍സ്ക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഗവേഷകരാണ് പച്ചക്കറികളിലെയും പഴങ്ങളിലെയും വിഷാംശം കണ്ടെത്താന്‍ ഒരു ചെറിയ സെന്‍സര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. 

ഇതുപയോഗിച്ച് പ്രാദേശികവിപണികളില്‍ തന്നെ പച്ചക്കറികളോ പഴങ്ങളോ ( Vegetables and Fruits ) വില്‍പനയ്ക്ക് വയ്ക്കും മുമ്പായി ഇവയില്‍ വിഷാംശം അടങ്ങിയിട്ടുണ്ടോയെന്ന് ( Food Adulteration )  പരിശോധിക്കാനാകുമത്രേ. എന്നാല്‍ സെന്‍സര്‍ പ്രയോജനത്തില്‍ വരുന്നതിന് ഇനിയും കാലതാമസമെടുക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. അതിന് മുമ്പ് ചില പഠനങ്ങളും പരീക്ഷണങ്ങളും കൂടി ഇവര്‍ക്ക് പൂര്‍ത്തിയാക്കാനുണ്ടത്രേ. 

1970കളില്‍ കീടനാശിനി/വിഷാംശം കണ്ടെത്താന്‍ ഉപയോഗിച്ചിരുന്ന  SERS എന്ന സംവിധാനത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഗവേഷകര്‍ പുതിയ സെന്‍സറിന് രൂപം നല്‍കിയിരിക്കുന്നത്. 

'ഒരു ആപ്പിളില്‍ വിഷാംശം അടങ്ങിയിട്ടുണ്ടോയെന്ന് അത് തെല്ലും നശിപ്പിക്കാതെ തന്നെ അഞ്ച് മിനുറ്റ് കൊണ്ട് കണ്ടെത്താന്‍ സാധിക്കുന്ന ടെക്നോളജിയാണ് ഞങ്ങളുടെ സെന്‍സറിന്‍റേത്. നിലവില്‍ കൂടുതല്‍ പഠനങ്ങളും വിശകലനങ്ങളും ആവശ്യമാണ് എന്നതിനാല്‍ ഈ സെന്‍സറുകള്‍ പ്രയോജനത്തില്‍ വരാന്‍ അല്‍പം കൂടി താമസമെടുക്കാം...'- സെന്‍സര്‍ വികസിപ്പിച്ചെടുക്കുന്നതിന് നേതൃത്വം നല്‍കിയ ഗവേഷകന്‍ ഹെയ്പെങ് ലീ പറയുന്നു. 

Also Read:- ഭക്ഷണം കഴിക്കാതെ വെറുംവയറ്റിൽ നാരങ്ങാവെള്ളം കഴിക്കുന്നത് ദോഷമോ?

click me!