പ്രാണയുടെ വസ്ത്രത്തില്‍ മനോഹരിയായി റിമ കല്ലിങ്കല്‍; ചിത്രം പങ്കുവെച്ചതിന് കാരണവുമുണ്ട് !

Web Desk   | others
Published : Jan 18, 2020, 07:27 PM IST
പ്രാണയുടെ വസ്ത്രത്തില്‍  മനോഹരിയായി റിമ കല്ലിങ്കല്‍; ചിത്രം പങ്കുവെച്ചതിന് കാരണവുമുണ്ട് !

Synopsis

മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയും അവതാരികയും  ഫാഷന്‍ ഡിസൈനറുമായ പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്‍റെ വസ്ത്രസ്ഥാപനമാണ്  'പ്രാണ'. മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ്, മഡോണ, പ്രിയാ വാര്യര്‍ അടക്കമുളള നിരവധി താരങ്ങള്‍ക്ക് പ്രാണ ഡിസൈന്‍ ചെയ്തിട്ടുണ്ട്.

മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയും അവതാരികയും  ഫാഷന്‍ ഡിസൈനറുമായ പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്‍റെ വസ്ത്രസ്ഥാപനമാണ്  'പ്രാണ'. മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ്, മഡോണ, പ്രിയാ വാര്യര്‍ അടക്കമുളള നിരവധി താരങ്ങള്‍ക്ക് പ്രാണ ഡിസൈന്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ മലയാളികളുടെ ഇഷ്ടനടി റിമ കല്ലിങ്കലും പ്രാണയുടെ വസ്ത്രത്തില്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

 

പ്രാണയുടെ ഒഫിഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജിലാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിനൊരു കാരണവുമുണ്ട്. ഇന്ന് റിമയുടെ പിറന്നാള്‍ കൂടിയാണ്. 

 

പ്രാണയുടെ കൈത്തറി വസ്ത്രമാണ് റിമ ധരിച്ചിരിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. കൈത്തറിയിലുളള പാവടയിലും ബ്ലൌസിലും ഗോള്‍ഡന്‍ നിറത്തിലുളള വര്‍ക്കും ഉണ്ടായിരുന്നു. പൂവിന്‍റെ വലിയ കമ്മലുകളും മിനിമല്‍ മേക്കപ്പും താരത്തെ കൂടുതല്‍ മനോഹരിയാക്കി. 

 

 

PREV
click me!

Recommended Stories

ഫൗണ്ടേഷനും കൺസീലറും: തുടക്കക്കാർ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ
മുഖക്കുരു മാറ്റാൻ ഇനി നെട്ടോട്ടം ഓടണ്ട; ആറ് തരം മുഖക്കുരുവിനെ തുരത്താൻ ഇതാ സിമ്പിൾ വിദ്യകൾ