'എന്തിനാ ഇത്ര ഗൗരവം?'; സബ്യസാചിയുടെ പുതിയ പരസ്യത്തിനെതിരെയും വിമര്‍ശനം

Published : Nov 28, 2021, 03:21 PM IST
'എന്തിനാ ഇത്ര ഗൗരവം?'; സബ്യസാചിയുടെ പുതിയ പരസ്യത്തിനെതിരെയും വിമര്‍ശനം

Synopsis

വസ്ത്രങ്ങള്‍ക്കുപുറമേ ഡിസൈനിങ്ങിലും മേക്കിങ്ങിലും വ്യത്യസ്ത പുലര്‍ത്തുന്ന ആഭരണങ്ങളും സബ്യസാചി പുറത്തിറിക്കുന്നുണ്ട്.  അടുത്തിടെ അത്തരത്തില്‍ സബ്യസാചി പുറത്തിറക്കിയ മംഗല്‍സൂത്രയുടെ പരസ്യം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. 

ബോളിവുഡ് സെലിബ്രിറ്റികളുടെ  പ്രിയപ്പെട്ട ഡിസൈനറാണ് സബ്യസാചി മുഖര്‍ജി (Sabysachi Mukherjee). ബോളിവുഡ് നടിമാരായ അനുഷ്ക ശര്‍മ്മ (Anushka Sharma) മുതല്‍ ദീപിക പദുകോണ്‍ (Deepika Padukone) വരെ സബ്യസാചി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളിലാണ് തങ്ങളുടെ വിവാഹദിനത്തില്‍ തിളങ്ങിയത്. 

വസ്ത്രങ്ങള്‍ക്കുപുറമേ ഡിസൈനിങ്ങിലും മേക്കിങ്ങിലും വ്യത്യസ്ത പുലര്‍ത്തുന്ന ആഭരണങ്ങളും സബ്യസാചി പുറത്തിറിക്കുന്നുണ്ട്.  അടുത്തിടെ അത്തരത്തില്‍ സബ്യസാചി പുറത്തിറക്കിയ മംഗല്‍സൂത്രയുടെ പരസ്യം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ആഭരണങ്ങള്‍ ധരിച്ച് നില്‍ക്കുന്ന മോഡലുകളുടെ വസ്ത്രധാരണത്തെ ചൊല്ലിയായിരുന്നു വിമര്‍ശനം. പരസ്യത്തിൽ മോഡലുകൾ അർധ നഗ്നരായാണ് പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് പരസ്യം പിൻവലിക്കണമെന്ന കടുത്ത വിമർശനം ഉയർന്നതോടെ പരസ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കുകയും ചെയ്തിരുന്നു. 

ഇപ്പോഴിതാ സബ്യസാചിയുടെ മറ്റൊരു പരസ്യവും വിമര്‍ശനങ്ങളില്‍ ഇടം നേടുകയാണ്. പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്ന മോഡലുകള്‍ ചിരിക്കുന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്നം. സബ്യസാചിയുടെ ഏറ്റവും പുതിയ ആഭരണശേഖരത്തിന്‍റേതാണ് ഈ പരസ്യം. 22 കാരറ്റ് സ്വര്‍ണത്തില്‍ അണ്‍കട്ട്-ബ്രില്യന്റ് കട്ട് ഡയമണ്ട്, ഒപാല്‍സ്, പേള്‍, എമറാള്‍ഡ്, അക്വാമറൈന്‍ തുടങ്ങിയവ പിടിപ്പിച്ച ആഭരണങ്ങളുടെ പരസ്യമാണ് സബ്യസാചി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 

 

മൂന്ന് മോഡലുകളാണ് പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്നത്. എന്തിനാണ് മോഡലുകള്‍ ഇത്രയും ഗൗരവത്തില്‍ നില്‍ക്കുന്നതെന്ന് ചോദിച്ചാണ് ആളുകള്‍ പോസ്റ്റിനുതാഴെ വിമര്‍ശനവുമായി എത്തിയത്. കൺജുറിങ് സിനിമയുടെ മൂന്നാം ഭാഗമാണോ ഇതെന്നും മികച്ച ശവസംസ്‌കാര ശേഖരങ്ങളില്‍ ഒന്നാണിതെന്നും കമന്റുകൾ വന്നു. അതിനിടെ ഈ മോഡലുകളുടെ ഫോട്ടോ ഒരാള്‍ എഡിറ്റ് ചെയ്ത് ചിരിക്കുന്ന രൂപത്തിലാക്കി ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. 

 

 

 

Also Read: മോഡലുകൾ അർദ്ധനഗ്നരായ സംഭവം: സബ്യസാചിയുടെ മംഗൾസൂത്ര പരസ്യം വിമർശനത്തെ തുടർന്ന് പിൻവലിച്ചു

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ