'എപ്പോഴും ഒരേ ഷോട്ട്സിലാണല്ലോ'; അവതാരകന്‍റെ ചോദ്യത്തിന് ചുട്ടമറുപടി നല്‍കി സെയ്ഫ് അലി ഖാൻ

Published : May 14, 2019, 08:04 PM ISTUpdated : May 14, 2019, 08:18 PM IST
'എപ്പോഴും ഒരേ ഷോട്ട്സിലാണല്ലോ'; അവതാരകന്‍റെ ചോദ്യത്തിന് ചുട്ടമറുപടി നല്‍കി സെയ്ഫ് അലി ഖാൻ

Synopsis

വളരെയധികം ആരാധകരുളള ബോളിവുഡ് സൂപ്പര്‍ താരമാണ് സെയ്ഫ് അലി ഖാന്‍. തന്‍റേതായ ഫാഷന്‍ സെന്‍സും ഒപ്പം തന്‍റേതായ വ്യക്തിത്വവും കാത്തുസൂക്ഷിക്കുന്ന ഒരു നടനെന്നും പറയാം. 

വളരെയധികം ആരാധകരുളള ബോളിവുഡ് സൂപ്പര്‍ താരമാണ് സെയ്ഫ് അലി ഖാന്‍. തന്‍റേതായ ഫാഷന്‍ സെന്‍സും ഒപ്പം തന്‍റേതായ വ്യക്തിത്വവും കാത്തുസൂക്ഷിക്കുന്ന ഒരു നടനെന്നും പറയാം. സ്വന്തം അഭിപ്രായങ്ങള്‍ വെട്ടിതുറന്നു പറയുന്ന സ്വാഭാവക്കാരനാണ് സെയ്ഫ്. താങ്കളെ എപ്പോഴും ഷോട്ട്സ് ധരിച്ചാണല്ലോ കാണുന്നത് എന്ന അവതാരകന്‍റെ ചോദ്യത്തിന് ഇവിടെ ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് സെയ്ഫ് അലി ഖാൻ.

അര്‍ബാസ് ഖാന്‍റെ ചാറ്റ് ഷോയ്ക്കാണ് താരത്തിന് നേരെ ഇങ്ങനെ ഒരു ചോദ്യം വന്നത്. ഉടന്‍ സെയ്ഫ് മറുപടി നല്‍കി. 'അതേ ഞാന്‍ എപ്പോഴും ഷോട്ട്സ് ധരിക്കാറുണ്ട്.  അതും ഒരേ ഷോട്ട്സാണ് ഞാന്‍ ധരിക്കുന്നത്. ഇപ്പോള്‍ കുറച്ചുകൂടി വാങ്ങിയിട്ടുണ്ട്. എങ്കിലും എനിക്ക് ആ പച്ചയും ഓറഞ്ചും നിറങ്ങളിലുളള ഷോട്ട്സുകള്‍ വളരെയധികം ഇഷ്ടമാണ്. അവ വളരെ ചെറുതാണ്. എനിക്ക് അതാണ് കംഫോര്‍ട്ടബിളും'- സൈഫ് പറഞ്ഞു. 

ഞാന്‍ വിമര്‍ശനങ്ങള്‍ക്ക് ചെവി കൊടുക്കാറില്ലെന്നും താരം പറഞ്ഞു. വിമര്‍ശിക്കുന്നവരുടെ ഫാഷന്‍ സെന്‍സിനെക്കാള്‍ എത്രയോ ഭേദമാണ് എന്‍റേത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരാളുടെ വസ്ത്രധാരണം കൊണ്ട് അവരെ വിലയിരുത്തുന്നത് ശരിയല്ലെന്നും സെയ്ഫ് കൂട്ടിച്ചേര്‍ത്തു. 

 

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ