'ഈ പ്രായത്തിലും എങ്ങനെ സാധിക്കുന്നു'; സല്‍മാന്‍ ഖാനോട് ആരാധകര്‍...

Published : Jun 24, 2019, 05:39 PM ISTUpdated : Jun 24, 2019, 06:12 PM IST
'ഈ പ്രായത്തിലും എങ്ങനെ സാധിക്കുന്നു'; സല്‍മാന്‍ ഖാനോട് ആരാധകര്‍...

Synopsis

സിക്സ് പാക്കിന്‍റെയും മസിലുകളുടെയും രാജാവ് എന്നൊക്കെ വേണമെങ്കില്‍ സല്‍മാന്‍ ഖാനെ വിശേഷിപ്പിക്കാം. വ്യായാമം ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും ഖാന്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുമുണ്ട്.

ബോളിവുഡിലെ സൂപ്പര്‍താരം സല്‍മാന്‍ ഖാന് വര്‍ക്കൗട്ട് ചെയ്യാത്ത ഒരു ദിവസത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല. ഈ പ്രായത്തിലും അദ്ദേഹത്തിന്‍റെ ആരോഗ്യത്തിന്‍റെ രഹസ്യവും ഇതുതന്നെയാണ്. സിക്സ് പാക്കിന്‍റെയും മസിലുകളുടെയും രാജാവ് എന്നൊക്കെ വേണമെങ്കില്‍ സല്‍മാന്‍ ഖാനെ വിശേഷിപ്പിക്കാം. വ്യായാമം ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും ഖാന്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുമുണ്ട്.  ഇപ്പോഴിതാ താരം സ്പ്ലിറ്റ് ചെയ്യുന്ന ചിത്രവും വൈറലാവുകയാണ്.

 

 

ഈ പ്രായത്തിലും എങ്ങനെ സാധിക്കുന്നു എന്നാണ് സല്‍മാന്‍ ഖാനോട് ആരാധകര്‍ ചോദിക്കുന്നത്. 53 വയസ്സിലും സ്പ്ലിറ്റോ എന്നാണ് പലരുടെയും കമന്‍റ്. സല്‍മാന്‍ ഖാന്‍ തന്നെയാണ് ചിത്രം തന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. പതിനൊന്ന് ലക്ഷം ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചത്. 'ജാക്വിലിന്‍ ഫെര്‍ണണ്ടാസിനെക്കാള്‍ നന്നായി സ്പ്ലിറ്റ് ചെയ്യുന്നു' എന്നായിരുന്നു ഒരു ആരാധകന്‍റെ കമന്‍റ്.  '53 വയസ്സ് എന്നത് വെറും നമ്പര്‍ മാത്രം' എന്നാണ് മറ്റൊരു ആരാധകന്‍ പറഞ്ഞത്. 

അടുത്തിടെ തന്‍റെ ബോഡിഗാര്‍ഡുകളോടൊപ്പം വ്യായാമം ചെയ്യുന്ന വീഡിയോ താരം പങ്കുവെച്ചതും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പുഷപ്പ് ചെയ്യാന്‍ സഹായിക്കുന്ന ബോഡിഗാര്‍ഡുകളെയും വീഡിയോയില്‍ കാണാം. 'എന്നോടൊപ്പം അവര്‍ എത്ര സുരക്ഷിതരാണെന്ന് അവര്‍ തിരിച്ചറിഞ്ഞു' എന്ന നര്‍മ്മവും സല്‍മാന്‍ പങ്കുവെച്ചു. തന്‍റെ ഇന്‍സ്റ്റാഗ്രാമിലൂടെ സല്‍മാന്‍ ഖാന്‍ തന്നെയാണ്  വീഡിയോ പങ്കുവെച്ചത്. 


 

PREV
click me!

Recommended Stories

നിങ്ങളുടെ മുടിയുടെ ആരോഗ്യം അടിമുടി മാറ്റാൻ ഈ 7 ഉപകരണങ്ങൾ മതി!
മേക്കപ്പ് ബ്രഷ് മുതൽ ബ്ലെൻഡർ വരെ: നിങ്ങൾ അറിഞ്ഞിരിക്കേണ്ട 'മസ്റ്റ് ഹാവ്' മേക്കപ്പ് ടൂൾസ്