Samantha Ruth Prabhu | ചുവപ്പില്‍ മനോഹരിയായി സാമന്ത; ചിത്രങ്ങൾ വൈറല്‍

Published : Nov 22, 2021, 08:13 PM ISTUpdated : Nov 22, 2021, 08:15 PM IST
Samantha Ruth Prabhu | ചുവപ്പില്‍ മനോഹരിയായി സാമന്ത; ചിത്രങ്ങൾ വൈറല്‍

Synopsis

ചുവപ്പ് കോ-ഓർഡ് സെറ്റ് ആണ് താരത്തിന്‍റെ വേഷം. ഗോവയിൽ നടക്കുന്ന ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പങ്കെടുക്കാന്‍ എത്തിയതാണ് സാമന്ത. 

നിരവധി ആരാധകരുള്ള തെന്നി​ന്ത്യൻ നടിയാണ് സാമന്ത റൂത് പ്രഭു (samantha ruth prabhu). വിവാഹമോചനത്തിന് ശേഷം സാമന്ത സോഷ്യല്‍ മീഡിയയിലൂടെ (social media) പങ്കുവയ്ക്കുന്ന ഓരോ പോസ്റ്റുകളും ഇപ്പോള്‍ വൈറലാകാറുണ്ട്. 

തന്‍റേതായ 'ഫാഷന്‍ സ്റ്റേറ്റ്മെന്‍റ്' (fashion statement) സമ്മാനിക്കാനും ശ്രമിക്കാറുള്ള സാമന്ത ഇടയ്ക്കിടെ തന്‍റെ ചിത്രങ്ങള്‍ (photos) ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ സാമന്തയുടെ ചില ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. 

ചുവപ്പ് കോ-ഓർഡ് സെറ്റ് ( red co-ord set) ആണ് താരത്തിന്‍റെ വേഷം. ഗോവയിൽ നടക്കുന്ന ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പങ്കെടുക്കാന്‍ എത്തിയതാണ് സാമന്ത. ചിത്രങ്ങള്‍ സാമന്ത തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.  'റെഡ് മാജിക്’ എന്നാണു ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചത്. 

 

ചുവപ്പ് നിറത്തിലുള്ള ഫുൾ സ്ലീവ് ബ്ലൗസാണ് സാമന്ത ധരിച്ചത്. മെറൂൺ, സിൽവർ നിറങ്ങളിലുള്ള എംബ്രോയ്ഡറിയാണ് സ്ലീവിനെ മനോഹരമാക്കുന്നത്. ഫ്ലോറൽ ഡിസൈനുകളാണ് നെക്‌ലൈനില്‍ നല്‍കിയിരിക്കുന്നത്. ഹൈ സ്ലിറ്റുള്ള സാറ്റിൻ സ്കർട്ട് ആണ് താരം പെയർ ചെയ്തത്. എംബ്രോയ്ഡറി ചെയ്ത ദുപ്പട്ട ഒരു വശത്തു കൂടെ സ്റ്റൈല്‍ ചെയ്തിരുന്നു. ഡയമണ്ട് സ്റ്റഡുകൾ മാത്രമാണ് താരത്തിന്‍റെ ആക്സസറി.

 

Also Read: ആദിത്യ-അനുഷ്ക വിവാഹത്തിൽ ആലിയ ധരിച്ച വസ്ത്രത്തിന് ട്രോൾ

PREV
Read more Articles on
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ