അമ്മയുടെ സാരിയടിച്ചുമാറ്റിയത്, ബ്ലൗസിന് പകരം ടീ ഷർ‍ട്ടും; ചിത്രങ്ങള്‍ പങ്കുവച്ച് സനുഷ

Published : Apr 16, 2021, 03:33 PM ISTUpdated : Apr 16, 2021, 03:40 PM IST
അമ്മയുടെ സാരിയടിച്ചുമാറ്റിയത്, ബ്ലൗസിന് പകരം ടീ ഷർ‍ട്ടും; ചിത്രങ്ങള്‍ പങ്കുവച്ച് സനുഷ

Synopsis

ഇപ്പോഴിതാ സനുഷയുടെ ചില ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് ശ്രദ്ധ നേടുന്നത്. സാരിയാണ് താരത്തിന്‍റെ വേഷം. 

അഭിനയജീവിതത്തിലേയ്ക്ക് ബാലതാരമായി എത്തിയ നടിയാണ് സനുഷ. ഇപ്പോൾ മലയാളത്തിന് പുറമെ അന്യ ഭാഷകളിലും താരം സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സനുഷ തന്‍റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. 

ഇപ്പോഴിതാ സനുഷയുടെ ചില ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് ശ്രദ്ധ നേടുന്നത്. സാരിയാണ് താരത്തിന്‍റെ വേഷം. വിഷു ദിനത്തില്‍ സനുഷ തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഇത് അമ്മയുടെ സാരി അടിച്ചുമാറ്റി ഉടുത്തതാണെന്നും ടീ ഷർ‍ട്ടിനെയാണ് ബ്ലൗസാക്കിയതെന്നും താരം പറയുന്നു.

 

'വിഷുവിന് വീട്ടിലായിരുന്നാൽ സാരിയുടുത്ത് ചിത്രങ്ങളെടുക്കാൻ ആഗ്രഹം തോന്നും. എന്നാല്‍  സാരിയൊക്കെ എവിടെയാണെന്നറിയാനാകില്ല. കാരണം അത് അമ്മയുടെ വകുപ്പാണ്. അമ്മ തിരക്കിലാണെങ്കില്‍, പിന്നെയൊന്നും നോക്കാറില്ല അമ്മയുടെ പഴയ സാരിയങ്ങ് അടിച്ചുമാറ്റും. അപ്പോഴാണ്  തിരിച്ചറിയുന്നത് ബ്ലൗസില്ലെന്ന്... പിന്നെ ടീ ഷർ‍ട്ട് തന്നെ അങ്ങ് ബ്ലൗസാക്കും. വിഷുവിന് ഒരു സാരിയുടുക്കണം, പടം എടുക്കണം, അതിനായുള്ള കാട്ടികൂട്ടലൊക്കെയായിരുന്നു ഇതൊക്കെ'- ചിത്രങ്ങള്‍ പങ്കുവച്ച് സനുഷ കുറിച്ചു.

Also Read: സെറ്റ് സാരിയില്‍ മനോഹരിയായി മുക്ത; ചിത്രങ്ങള്‍ വൈറല്‍...

PREV
click me!

Recommended Stories

Teachers' Day : ഇന്ന് ദേശീയ അധ്യാപക ദിനം : ഓർക്കാം, ആദരിക്കാം നമ്മുടെ പ്രിയപ്പെട്ട ഗുരുക്കന്മാരെ
International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം