സാറ അലി ഖാന്‍റെ ഇഷ്ട പാനീയം ഇതാണ്; സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടി ചിത്രം!

Web Desk   | others
Published : Jan 27, 2020, 03:54 PM ISTUpdated : Jan 28, 2020, 09:04 AM IST
സാറ അലി ഖാന്‍റെ ഇഷ്ട പാനീയം ഇതാണ്; സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടി ചിത്രം!

Synopsis

ഫിറ്റ്നസില്‍ വളരെയധികം ശ്രദ്ധിക്കുന്ന താരമാണ് സാറ അലി ഖാന്‍. സാറ അലി ഖാന്‍റെ വിശേഷങ്ങള്‍ ഇപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. 

ഫിറ്റ്നസില്‍ വളരെയധികം ശ്രദ്ധിക്കുന്ന താരമാണ് സാറ അലി ഖാന്‍. സാറ അലി ഖാന്‍റെ വിശേഷങ്ങള്‍ ഇപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. സാറയുടെ വസ്ത്രങ്ങള്‍ , ഡയറ്റ് രീതികള്‍  എന്നിവയെല്ലാം ഇതില്‍പ്പെടുന്നു. ഇപ്പോഴിതാ ഇളനീര്‍ കുടിക്കുന്ന സാറയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

മുന്‍പും കരിക്കിന്‍ വെള്ളം കുടിക്കുന്ന ചിത്രം സാറ പങ്കുവെച്ചിട്ടുണ്ട്.  ധാരാളം ഗുണങ്ങളുളള ഇളനീരാണ് സാറയുടെ ഇഷ്ട പാനീയം എന്നാണ് കരുതാന്‍ എന്നും ആരാധകര്‍ പറയുന്നു.  ഇളനീര്‍ കുടിക്കുന്ന ചിത്രം സാറ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. 
 

 

വേനൽ എന്നോ ശൈത്യം എന്നോ വ്യത്യാസമില്ലാതെ കുടിക്കാവുന്ന തീർത്തും പ്രകൃതിദത്ത പാനീയമാണ് ഇളനീർ അഥവാ കരിക്ക്​ ​. പെട്ടെന്നു ഊർജം നൽകാനുള്ള ഇളനീരി​ന്‍റെ കഴിവാണ്​ രോഗാവസ്​ഥയിൽ പോലും ഇതിനെ അത്ഭുത പാനീയമാക്കുന്നത്​. കുറഞ്ഞ കലോറിയും സ്വാഭാവികമായ എൻസൈമുകളും ധാതുക്കളും പൊട്ടാസ്യാവും ചേർന്ന പാനീയം സൂപ്പർ ഡ്രിങ്ക്​ ആയാണ്​ അറിയപ്പെടുന്നത്​. 

PREV
click me!

Recommended Stories

ശൈത്യകാലത്ത് വരണ്ട ചർമ്മത്തെ എങ്ങനെ സംരക്ഷിക്കാം? ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ തിളക്കം ഉറപ്പ്
വിമാനയാത്രയിലും ചർമ്മത്തിന് തിളക്കം വേണോ? പ്രിയങ്ക ചോപ്രയുടെ ‘ഹൈഡ്രേഷൻ’ രഹസ്യം ഇതാ