Sara Ali Khan: യെല്ലോ മിനി ഡ്രസ്സില്‍ തിളങ്ങി സാറ അലി ഖാന്‍; ചിത്രങ്ങള്‍ വൈറല്‍

Published : Sep 11, 2022, 04:39 PM ISTUpdated : Sep 11, 2022, 04:41 PM IST
Sara Ali Khan: യെല്ലോ മിനി ഡ്രസ്സില്‍ തിളങ്ങി സാറ അലി ഖാന്‍; ചിത്രങ്ങള്‍ വൈറല്‍

Synopsis

പലപ്പോഴും രൂപത്തിന്‍റെ പേരില്‍ സാറയെ പരിഹസിക്കാന്‍ പാപ്പരാസികള്‍ താല്‍പര്യം കാണിച്ചിരുന്നു. എന്നാല്‍ ഇന്ന് ബോളിവുഡ് സുന്ദരിമാരുടെ മുൻനിരയിലാണ് സാറയുടെ സാന്നിധ്യം. ഫിറ്റ്നസിന്‍റെ  കാര്യത്തില്‍ ഇന്ന് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത താരം, സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജ്ജീവമാണ്. 

കേരളത്തിലും ഏറെ ആരാധകരുളള ബോളിവുഡ് നടിയാണ് സാറ അലി ഖാന്‍. നടന്‍ സെയ്‌ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെയും മകളായ സാറ 94- കിലോയില്‍ നിന്നാണ് ഇപ്പോഴത്തെ നിലയിലേക്ക് എത്തിയത്. പിസിഒഡി മൂലമുണ്ടായിരുന്ന പ്രശ്നങ്ങളെ കുറിച്ചും സാറ തുറന്നുപറഞ്ഞിട്ടുണ്ട്. പലപ്പോഴും രൂപത്തിന്‍റെ പേരില്‍ സാറയെ പരിഹസിക്കാന്‍ പാപ്പരാസികള്‍ താല്‍പര്യം കാണിച്ചിരുന്നു. എന്നാല്‍ ഇന്ന് ബോളിവുഡ് സുന്ദരിമാരുടെ മുൻനിരയിലാണ് സാറയുടെ സാന്നിധ്യം.

ഫിറ്റ്നസിന്‍റെ  കാര്യത്തില്‍ ഇന്ന് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത താരം, സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജ്ജീവമാണ്. സാറയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ബിടൗണില്‍ നല്ല അഭിപ്രായമാണ്. പലപ്പോഴും വളരെ വില കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് വാര്‍ത്തകളില്‍ ഇടം നേടാറുള്ള നടിയാണ് സാറ. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാറ പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ വൈറലാകാറുണ്ട്. ഇപ്പോഴിതാ സാറയുടെ ഏറ്റവും പുതിയ  ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മിനി ഡ്രസ്സാണ് താരത്തിന്‍റെ വേഷം.

 

 

യെല്ലോ- ഗോള്‍ഡ് ഷെയ്ഡില്‍ വരുന്ന ഒരു മിനി ഡ്രസ്സാണ് സാറ ഇത്തവണ ധരിച്ചത്. സ്വീക്വന്‍സുകള്‍ കൊണ്ട് നിറഞ്ഞതാണ് ഈ സ്ട്രാപ് ലെസ്  ഡ്രസ്സ്.  87,788 രൂപയാണ് ഈ ഡ്രസ്സിന്‍റെ വില. ചിത്രങ്ങള്‍ സാറ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. യെല്ലോ നിറത്തിലുള്ള ചെരുപ്പും താരം ധരിച്ചിട്ടുണ്ട്. മിനിമല്‍ മേക്കപ്പ് ആണ് താരം തെരഞ്ഞെടുത്തത്. 

Also Read: മുഖത്തെ കരുവാളിപ്പും കറുത്ത പാടും മാറ്റാന്‍ കോഫി ഇങ്ങനെ ഉപയോഗിക്കാം...

PREV
click me!

Recommended Stories

Teachers' Day : ഇന്ന് ദേശീയ അധ്യാപക ദിനം : ഓർക്കാം, ആദരിക്കാം നമ്മുടെ പ്രിയപ്പെട്ട ഗുരുക്കന്മാരെ
International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം