'ലവ് അറ്റ് ഫസ്റ്റ് സൈറ്റ്'; സെക്കന്‍ഡുകള്‍ കൊണ്ട് തോന്നുന്ന പ്രണയത്തിന് പിന്നിലെ രഹസ്യമിതാണ്....

By Web TeamFirst Published Jun 25, 2019, 8:27 PM IST
Highlights

ഒരാളെ ഒന്ന് കാണുമ്പോഴേക്കും പ്രണയത്തില്‍ വീഴാനുള്ള കാരണമെന്തായിരിക്കും?  ഇതാ പുതിയൊരു പഠനം ഇതിന് പിന്നിലെ രഹസ്യം വിശദീകരിക്കുകയാണ്

പ്രണയത്തെ പറ്റി എപ്പോള്‍ ചര്‍ച്ച ചെയ്യുമ്പോഴും നമ്മളേറ്റവുമധികം കേട്ടിരിക്കാന്‍ സാധ്യതയുള്ള ഒന്നാണ് 'ലവ് അറ്റ് ഫസ്റ്റ് സൈറ്റ്'.  അഥവാ, ഒറ്റനോട്ടത്തില്‍ തന്നെ ഒരാളുമായി പ്രണയത്തിലാകുന്ന അവസ്ഥ. സിനിമകളിലും ഒരുപാട് ഗാനരംഗങ്ങളിലുമെല്ലാം നമ്മള്‍ ആസ്വദിച്ച ഒന്ന് കൂടിയാണിത്. പക്ഷേ, സത്യത്തില്‍ എന്താണ് 'ലവ് അറ്റ് ഫസ്റ്റ് സൈറ്റ്'? 

ഒരാളെ ഒന്ന് കാണുമ്പോഴേക്കും പ്രണയത്തില്‍ വീഴാനുള്ള കാരണമെന്തായിരിക്കും?  ഇതാ പുതിയൊരു പഠനം ഇതിന് പിന്നിലെ രഹസ്യം വിശദീകരിക്കുകയാണ്. 'ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ റിലേഷന്‍ഷിപ്പ് റിസര്‍ച്ച്' എന്ന പ്രസിദ്ധീകരണത്തിലാണ് ഇത് സംബന്ധിച്ച പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നത്.

അതായത്, ഒറ്റനോട്ടത്തില്‍ കാണുമ്പോള്‍ തന്നെ പ്രണയത്തിലാകുന്നത് മഹാഭൂരിപക്ഷം സാഹചര്യങ്ങളിലും വെറും ആകര്‍ഷണത്തിന്റെ പേരില്‍ മാത്രമാണെന്നാണ് പഠനം അവകാശപ്പെടുന്നത്. ഒരു പ്രത്യേക സമയത്തേക്ക് മാത്രം തോന്നുന്ന ആകര്‍ഷണമോ അല്ലെങ്കില്‍ കാമമോ ആകാം ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വികാരം. എന്നാല്‍ ഇത് ഒരു ബന്ധമായി വളര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ ഉടലോടുത്തേക്കാം. കാരണം, ഇത്തരം ബന്ധങ്ങളില്‍ ആത്മാര്‍ത്ഥമായ അടുപ്പവും, പരസ്പരമുള്ള ധാരണയും കുറവായിരിക്കാം- പഠനം പറയുന്നു. 

മൂന്ന് ഘട്ടങ്ങളിലായാണ് ഗവേഷകര്‍ തങ്ങളുടെ പഠനം നടത്തിയത്. മറ്റൊരു കൗതുകകരമായ വസ്തുത കൂടി ഇവര്‍ പങ്കുവയ്ക്കുന്നു. അധികവും 'ലവ് അറ്റ് ഫസ്റ്റ് സൈറ്റ്' എന്ന രീതിയില്‍ പ്രണയത്തിലാകുന്നത് പുരുഷന്മാരാണെന്നും, അവര്‍ക്ക് പലപ്പോഴും അനുകൂലമായ മറുപടി സ്ത്രീകളുടെ ഭാഗത്ത് നിന്നും കിട്ടാറില്ലെന്നും പഠനം വിലയിരുത്തുന്നു. അതേസമയം വലിയ അളവിലുള്ള ശാരീരികാകര്‍ഷണം 'ലവ് അറ്റ് ഫസ്റ്റ് സൈറ്റി'നെ സവിശേഷമായ അനുഭവമാക്കുന്നുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

click me!