ഈ ബ്രൗണി വിയാന്‍ സഹോദരിയ്ക്ക് വേണ്ടി തയ്യാറാക്കിയത്; വീഡിയോ പങ്കുവച്ച് ശിൽപ ഷെട്ടി

Web Desk   | Asianet News
Published : Sep 25, 2020, 02:03 PM ISTUpdated : Sep 25, 2020, 02:13 PM IST
ഈ ബ്രൗണി വിയാന്‍ സഹോദരിയ്ക്ക് വേണ്ടി തയ്യാറാക്കിയത്; വീഡിയോ പങ്കുവച്ച് ശിൽപ ഷെട്ടി

Synopsis

മകനൊപ്പം ചേര്‍ന്ന് തയ്യാറാക്കിയ ഒരു വിഭവമാണ് ശില്‍പ പങ്കുവച്ചിരിക്കുന്നത്. അതിനൊരു പ്രത്യേകതയുമുണ്ട്. മകള്‍ സമീഷയ്ക്ക് വേണ്ടി സഹോദരന്‍ വിയാന്‍ മുന്‍കയ്യെടുത്ത് തയ്യാറാക്കുന്ന ചോക്ലേറ്റ് ബ്രൗണിയാണിത്.

ഫിറ്റ്‌നസിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചയും ചെയ്യാത്ത നടിയാണ് ശില്‍പ ഷെട്ടി. ഫിറ്റ്നസിനോളം പ്രിയമാണ് ശിൽപയ്ക്ക് പാചകവും. നല്ലൊരു ഭക്ഷണപ്രിയകൂടിയാണ് ശിൽപ. ആരോഗ്യകരമായ വിഭവങ്ങളുടെ റെസിപ്പികളും ശില്‍പ സോഷ്യൽമീഡിയയിൽ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ ഇതാ, മകനൊപ്പം ചേര്‍ന്ന് തയ്യാറാക്കിയ ഒരു വിഭവമാണ് ശില്‍പ പങ്കുവച്ചിരിക്കുന്നത്. അതിനൊരു പ്രത്യേകതയുമുണ്ട്. മകള്‍ സമീഷയ്ക്ക് വേണ്ടി സഹോദരന്‍ വിയാന്‍ മുന്‍കയ്യെടുത്ത് തയ്യാറാക്കുന്ന ചോക്ലേറ്റ് ബ്രൗണിയാണിത്. വരുന്ന 27ന് പെണ്‍മക്കളുടെ ദിനമായി ആചരിക്കുകയാണ്. ഇതിനോടനുബന്ധിച്ചാണ് മകൾ സമീഷയ്ക്കായി ശില്‍പയും മകനും ചേര്‍ന്ന് ബ്രൗണി തയ്യാറാക്കുന്നത്.

ബ്രൗണി മകളുടെ പേരിലാണ് തയ്യാറാക്കുന്നതെങ്കിലും സംഗതി വിയാന് തന്നെ കഴിക്കാൻ  വേണ്ടിയാണ് ഇത് തയ്യാറാക്കുന്നതെന്ന് ശില്‍പ വീഡിയോയിൽ പറയുന്നുണ്ട്. അമ്മയ്‌ക്കൊപ്പം ബ്രൗണി തയ്യാറാക്കാന്‍ സഹായിക്കുന്ന വിയാനെയും വീഡിയോയില്‍ കാണാം. ബ്രൗണി തയ്യാറായ ശേഷം ആദ്യം വിയാന്‍ തന്നെ രുചിച്ച് നോക്കുന്നതും വീഡിയോയിൽ കാണാവുന്നതാണ്.

 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ