Singles' Day 2024 : നിങ്ങൾ സിംഗിൾ ആണോ? ഇന്ന് നിങ്ങളുടെ ​ദിനമാണ്, ഹാപ്പി സിംഗിൾസ് ഡേ

Published : Nov 11, 2024, 12:39 PM ISTUpdated : Nov 11, 2024, 01:07 PM IST
Singles' Day 2024  : നിങ്ങൾ സിംഗിൾ ആണോ? ഇന്ന് നിങ്ങളുടെ ​ദിനമാണ്, ഹാപ്പി സിംഗിൾസ് ഡേ

Synopsis

വളരെ വ്യത്യസ്തമായി തന്നെ ഈ സിം​ഗിൾസ് ​ദിനം ആ​ഘോഷിക്കാവുന്നതാണ്. നിങ്ങൾക്ക് ഇഷ്ടമാകുന്ന രീതിയിൽ ഇഷ്ടമുള്ള കാര്യങ്ങളെല്ലാം ചെയ്ത് തന്നെ ഈ ദിനം അടിപൊടിയാക്കാവുന്നതാണ്.

പ്രണയിക്കുന്നവർക്ക് മാത്രമല്ല വിവാഹം കഴിക്കാത്തവർക്കും ഒരു ദിനമുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വാസിക്കുമോ? എങ്കിൽ ഇതാ അറിഞ്ഞോളൂ. ഇന്ന് സിംഗിൾസ് ദിനമാണ്. സിം​ഗിൾസിന് ആഘോഷിക്കാൻ ഒരു ദിനം. 1993 ൽ ചൈനയിലാണ് സിംഗിൾസ് ഡേ ആ​ദ്യമായി ആഘോഷിച്ചത്. 

വളരെ വ്യത്യസ്തമായി തന്നെ ഈ സിം​ഗിൾസ് ​ദിനം ആ​ഘോഷിക്കാവുന്നതാണ്. നിങ്ങൾക്ക് ഇഷ്ടമാകുന്ന രീതിയിൽ ഇഷ്ടമുള്ള കാര്യങ്ങളെല്ലാം ചെയ്ത് തന്നെ ഈ ദിനം അടിപൊടിയാക്കാവുന്നതാണ്.

ഈ സിം​ഗിൾ ദിനം എങ്ങനെ ആഘോഷിക്കാമെന്നതിനെ കുറിച്ച് ആലോചിച്ച് ചിന്തിച്ചിരിക്കുകയാണോ? നിങ്ങൾക്ക് യാത്രകൾ പോകാം, ഷോപ്പിം​ഗ് നടത്തം, ഇഷ്ടഭക്ഷണം കഴിക്കാം അങ്ങനെ എന്തെല്ലാം മാർ​ഗങ്ങൾ. ഈ സിം​ഗിൾസ് ദിനത്തിൽ പ്രിയപ്പെട്ടവർക്കായി ആശംസകളും സന്ദേശങ്ങളും അയക്കാം.

"സിംഗിൾസ് ഡേ ആശംസകൾ! നിങ്ങൾ ആരാണെന്നും ജീവിതത്തിൽ നിങ്ങൾ എത്രത്തോളം എത്തിയെന്നും അറിയാനും ആഘോഷിക്കാനുള്ള ദിവസമാണ് ഇന്ന്. സന്തോഷങ്ങളും  അതിരുകളില്ലാത്ത സ്നേഹങ്ങളും അവസരങ്ങളും നിറഞ്ഞ ഒരു ജീവിതം ആശംസിക്കുന്നു".

 '' ജീവിതം പൂർണ്ണമായി ജീവിക്കുക, സന്തോഷം സൃഷ്ടിക്കുക, സ്വപ്നങ്ങൾ കെട്ടിപ്പടുക്കുക. സിംഗിൾസ് ഡേ ആശംസകൾ'' ! 

'' ഈ സിംഗിൾസ് ഡേയിൽ സന്തോഷം, വളർച്ച, സ്നേഹം എന്നിവ തിരഞ്ഞെടുക്കുക. ജീവിതം ഓരോ നിമിഷവും ആഘോഷിക്കുക. ഹാപ്പി സിംഗിൾസ് ഡേ...''

വാലന്റൈൻസ് ഡേയ്ക്ക് ഈ സമ്മാനങ്ങൾ നൽകിയാലോ?

 

PREV
click me!

Recommended Stories

മുൾട്ടാണി മിട്ടി മാജിക്; തിളക്കമുള്ള ചർമ്മത്തിനായി വീട്ടിൽ തയ്യാറാക്കാവുന്ന 4 ഫേസ് പാക്കുകൾ
സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ