കൈമുട്ടിലെ കറുപ്പ് നിറം മാറ്റാന്‍ ചെയ്യേണ്ടത്...

By Web TeamFirst Published Feb 24, 2020, 9:28 PM IST
Highlights

ചിലരെയെങ്കിലും ബാധിക്കുന്നതാണ്  കാല്‍മുട്ടിലും കൈമുട്ടിലുമെല്ലാം കാണപ്പെടുന്ന കറുപ്പ് നിറം. ദിവസവും ചെയ്യുന്ന കാര്യങ്ങളില്‍ തന്നെ അല്‍പം കൂടി ശ്രദ്ധ പുലര്‍ത്തിയാല്‍ ഒരു പരിധി വരെ ഈ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ.

മുട്ടിലെ കറുപ്പ് നിറം മാറാന്‍ ചെറുനാരങ്ങ ഉപയോഗിക്കുന്നത് നല്ലതാണ്. ചെറുനാരങ്ങ പകുതിക്ക് വച്ച് മുറിച്ച് രണ്ട് മുട്ടിലും ഉരസുന്നത് നല്ലതാണ്. അതുപോലെ തന്നെ, ചെറുനാരങ്ങ പഞ്ചസാരയില്‍ മുക്കിയതിന് ശേഷം കൈമുട്ടിലും കാല്‍മുട്ടിലും നന്നായി ഉരയ്ക്കുന്നതും നല്ലതാണ്. 

അതുപോലെതന്നെ ഈ പ്രശ്നം പരിഹരിക്കാന്‍ തൈര് ഉപയോഗിക്കുന്നതും നല്ലതാണ്. ഒരു ടീസ്പൂണ്‍ വിനാഗിരിയും കൂടി തൈരില്‍ ചേര്‍ത്ത് മുട്ടില്‍ പുരട്ടുന്നത് ഫലം ലഭിക്കും.  സണ്‍സ്‌ക്രീം ലോഷന്‍ കൈമുട്ടില്‍ പുരട്ടുന്നതും നല്ലതാണ്. വെയിലേല്‍ക്കുന്നതില്‍ ഇത് തടയും.  അതുപോലെ തന്നെ, ഒലീവ് ഓയില്‍ മുട്ടില്‍ പുരട്ടുന്നതും നിറം മാറ്റാന്‍ സഹായിക്കും.

click me!