സാരിയിൽ പുതിയ ഫാഷൻ പരീക്ഷണവുമായി സോനം

Published : Oct 18, 2019, 09:47 AM ISTUpdated : Oct 18, 2019, 09:48 AM IST
സാരിയിൽ പുതിയ ഫാഷൻ പരീക്ഷണവുമായി സോനം

Synopsis

ബോളിവുഡ് താരം സോനം കപൂറിന്‍റെ ഫാഷന്‍ സെന്‍സിനെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. വ്യത്യസ്തമായ ഔട്‍ഫിറ്റുകളിൽ തിളങ്ങാന്‍ സോനം എപ്പോഴും ശ്രദ്ധിക്കാറുണ്ട്.

ബോളിവുഡ് താരം സോനം കപൂറിന്‍റെ ഫാഷന്‍ സെന്‍സിനെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. വ്യത്യസ്തമായ ഔട്‍ഫിറ്റുകളിൽ തിളങ്ങാന്‍ സോനം എപ്പോഴും ശ്രദ്ധിക്കാറുണ്ട്. സോനത്തിന്‍റെ വസ്ത്രങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടംനേടാറുമുണ്ട്. ഇപ്പോഴിതാ വീണ്ടും  സോനത്തിന്‍റെ ഒരു ഫാഷന്‍ പരീക്ഷണവും ഫാഷന്‍ ലോകത്ത് കയ്യടി നേടുകയാണ്.

 

ഇത്തവണ സാരിയിലാണ് സോനത്തിന്‍റെ പരീക്ഷണം. പലനിറങ്ങളുള്ള ബോർഡറുള്ള വെള്ള സാരിയിലാണ് സോനം പരീക്ഷണം നടത്തിയത്. പല്ലു തോളിൽ പിൻ ചെയ്യുന്ന ക്ലാസിക് സ്റ്റൈലിലാണ് സാരി ധരിച്ചത്. ഒപ്പം തോളിൽ‌ കിടന്നിരുന്ന ചുവപ്പ് ജാക്കറ്റ് ആണ് സോനത്തെ സ്റ്റൈലിഷ് ആക്കിയത്.

 

പ്രിന്റഡ് ജാക്കറ്റിൽ ഷെല്ലുകളുടെയും ഫ്രിഞ്ചുകളുടെയും ഡീറ്റൈയ്‌ലിങ് കൂടുതല്‍ മനോഹരമാക്കി. ബ്ലാക്ക് മെറ്റല്‍ ചോക്കറും അതിന് അനുയോജ്യമായ ഹെവി കമ്മലുകളുമായിരുന്നു ആക്സസറീസ്. തലമുടി പുറകിലോട്ട് പിന്നിയിട്ടിരിക്കുകയായിരുന്നു സോനം. 
 

PREV
click me!

Recommended Stories

ഇന്ത്യൻ സ്കിൻ ടോണിന് യോജിച്ച 5 ലിപ്സ്റ്റിക് ഷേഡുകൾ; ഇവ പരീക്ഷിച്ചു നോക്കൂ
കൺപീലികൾക്ക് വോളിയം കൂട്ടാൻ അറിഞ്ഞിരിക്കേണ്ട ചില മസ്കാര ഹാക്കുകൾ