'രാജകീയ വേഷത്തില്‍ നിന്നും മലയാളിവധുവിലേക്ക്'; സാരിയില്‍ സുന്ദരിയായി ശ്രീലക്ഷ്മി, വിവാഹച്ചിത്രങ്ങള്‍ വൈറല്‍

Published : Nov 20, 2019, 10:11 PM ISTUpdated : Nov 20, 2019, 10:14 PM IST
'രാജകീയ വേഷത്തില്‍ നിന്നും മലയാളിവധുവിലേക്ക്'; സാരിയില്‍ സുന്ദരിയായി ശ്രീലക്ഷ്മി, വിവാഹച്ചിത്രങ്ങള്‍ വൈറല്‍

Synopsis

വിവാഹ ചടങ്ങിനണിഞ്ഞ ഉത്തരേന്ത്യന്‍ വസ്ത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി സാരിയുടുത്ത് മലയാളിവധുവായി ഒരുങ്ങി ശ്രീലക്ഷ്മി ശ്രീകുമാര്‍.

കൊച്ചി: ബോളിവുഡ് താരങ്ങളെ പോലെ ഉത്തരേന്ത്യൻ രീതിയില്‍ വേഷമണിഞ്ഞാണ് ജഗതി ശ്രീകുമാറിന്റെ മകളും ടെലിവിഷന്‍ താരവുമായ ശ്രീലക്ഷ്മി വിവാഹ ദിവസം എത്തിയത്. ഓഫ് വൈറ്റും ചുവപ്പും നിറത്തിലുളള ലഹങ്കയില്‍ അതീവ സുന്ദരിയായിരുന്നു ശ്രീലക്ഷ്മി. ഹെവികുന്ദന്‍ വര്‍ക്കിന്‍റെ മാല ധരിച്ചെത്തിയ ശ്രീലക്ഷ്മിയുടെ വേഷവും മേക്കപ്പും ശ്രദ്ധേയമായിരുന്നു. എന്നാല്‍ രാജകീയമായ ഉത്തരേന്ത്യന്‍ വസ്ത്രധാരണത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായി മലയാളിവധുവായി മാറിയ ശ്രീലക്ഷ്മിയുടെ വിവാഹച്ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.

ചുവന്ന പട്ടുസാരിയുടുത്ത് സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞ് അതിസുന്ദരിയായെത്തിയ ശ്രീലക്ഷ്മിയുടെ പുതിയ സ്റ്റൈലും ശ്രദ്ധിക്കപ്പെട്ടു. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഉണ്ണിയാണ് ഹിന്ദു വധുവായി ശ്രീലക്ഷ്മിയെ ഒരുക്കിയത്. ഉണ്ണി തന്നെയാണ് ഫേസ്ബുക്കിലൂടെ ശ്രീലക്ഷ്മിയുടെ ചിത്രങ്ങള്‍ പങ്കുവെച്ചത്. 

 

ഈ ഞായറാഴ്ചയായിരുന്നു ശ്രീലക്ഷ്മിയുടെ വിവാഹം നടന്നത്. ദുബൈയില്‍ സ്ഥിരതാമസമാക്കിയ കൊമേഴ്‌സ്യല്‍ പൈലറ്റ് ജിജിന്‍ ജഹാംഗീര്‍ ആണ് വരന്‍. 5 വർഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം. കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം നടന്നത്. 

PREV
click me!

Recommended Stories

Teachers' Day : ഇന്ന് ദേശീയ അധ്യാപക ദിനം : ഓർക്കാം, ആദരിക്കാം നമ്മുടെ പ്രിയപ്പെട്ട ഗുരുക്കന്മാരെ
International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം