രക്തം ദാനം ചെയ്ത് ഒരു നായ!

Published : Jul 25, 2019, 03:51 PM IST
രക്തം ദാനം ചെയ്ത് ഒരു നായ!

Synopsis

രക്തദാനം മഹാദാനം എന്നാണല്ലോ. എന്നാല്‍ ഇന്നും രക്തദാനം ചെയ്യാന്‍ മടി കാണിക്കുന്നവരുണ്ട്. അവിടെയാണ് ഒരു നായ രക്തദാനം ചെയ്ത് മാതൃകയാകുന്നത്. 

രക്തദാനം മഹാദാനം എന്നാണല്ലോ. എന്നാല്‍ ഇന്നും രക്തദാനം ചെയ്യാന്‍ മടി കാണിക്കുന്നവരുണ്ട്. അവിടെയാണ് ഒരു നായ രക്തദാനം ചെയ്ത് മാതൃകയാകുന്നത്. ടാസ് എന്ന നായ ഇവിടെ എല്ലാവര്‍ക്കും ഒരു പ്രചോദനമാവുകയാണ്. 

ജെര്‍മന്‍ ഷെപ്പേഡായ സോഫിക്കാണ് ടാസ് രക്തം ദാനം ചെയ്തത്. കടുത്ത പനിയായിരുന്നു സോഫിക്ക്. രക്തദാനം ചെയ്യുന്നതിന് മുമ്പ് ടാസിന്‍റെ വയറിന്‍റെ ഭാഗത്ത് ഷേവ് ചെയ്തിരുന്നു. സൂചി കുത്താന്‍ എളുപ്പത്തിനാണ് ഇത്. ഇരുവരും ഇപ്പോള്‍ ആരോഗ്യത്തോടെയിരിക്കുന്നു.  

ടാസ് കഴിഞ്ഞ ആറ് വര്‍ഷമായി രക്തം ദാനം ചെയ്തുവരുന്നു. കുറഞ്ഞത് 25കിലോ ഭാരം ഉണ്ടെങ്കില്‍ മാത്രമേ ഒരു നായയ്ക്ക് രക്തദാനം ചെയ്യാന്‍ സാധിക്കുകയുള്ളൂ. 

 

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ