വയോധികന് സ്‌നേഹ സമ്മാനം നല്‍കുന്ന അപരിചിതന്‍; വീഡിയോ വൈറല്‍

Published : Jun 04, 2021, 02:28 PM ISTUpdated : Jun 04, 2021, 02:38 PM IST
വയോധികന് സ്‌നേഹ സമ്മാനം നല്‍കുന്ന അപരിചിതന്‍; വീഡിയോ വൈറല്‍

Synopsis

കാറിലിരുന്ന് കൊണ്ടാണ് അപരിചിതന്‍ അദ്ദേഹത്തിന് പൂക്കള്‍ കൈമാറിയത്. 'എനിക്ക് നിങ്ങളുടെ തൊപ്പി ഇഷ്ടപ്പെട്ടു, ഞാന്‍ ഈ പൂക്കള്‍ നിങ്ങള്‍ക്ക് കൈമാറാന്‍ ആഗ്രഹിക്കുന്നു' എന്നും അപരിചിതന്‍ പറഞ്ഞു. 

വഴിയരികില്‍ നില്‍ക്കുന്ന ഒരു വയോധികന് സ്‌നേഹ സമ്മാനം നല്‍കുന്നൊരു അപരിചിതന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ഹൃദയം കവരുന്നത്. ഒരു പിടി പൂക്കള്‍ ആണ് അപരിചിതന്‍ വയോധികന് നല്‍കിയത്. 

കാറിലിരുന്ന് കൊണ്ടാണ് അപരിചിതന്‍ വഴിയരികില്‍ നില്‍ക്കുന്ന വയോധികന് പൂക്കള്‍ കൈമാറിയത്. 'എനിക്ക് നിങ്ങളുടെ തൊപ്പി ഇഷ്ടപ്പെട്ടു, ഞാന്‍ ഈ പൂക്കള്‍ നിങ്ങള്‍ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നു' എന്നും അപരിചിതന്‍ പറഞ്ഞു. അപ്രതീക്ഷിതമായി ഒരാള്‍ സമ്മാനം നല്‍കിയതിലുള്ള സന്തോഷം വയോധികന്‍റെ മുഖത്ത് പ്രകടമായിരുന്നു. 

പൂക്കള്‍ കൈനീട്ടി വാങ്ങുമ്പോഴും ഇത് ഭാര്യയ്ക്ക് നല്‍കാം എന്നായിരുന്നു വയോധികന്‍റെ മറുപടി. ഒപ്പം സ്നേഹ സമ്മാനത്തിന് അപരിചിതനോട് നന്ദി പറയാനും അദ്ദേഹം മറന്നില്ല. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. 

 

Also Read: മനോഹരമായ ചിരിയോടെ റൊട്ടി പരത്തുന്ന പെണ്‍കുട്ടി; വീഡിയോ കണ്ടത് 20 ലക്ഷം പേര്‍!

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ
വിന്റർ സ്കിൻകെയർ: ചർമ്മം മൃദുവായിരിക്കാൻ വീട്ടിൽ ഉണ്ടാക്കാം ഈ 3 'ഹോം മോയ്സ്ചറൈസറുകൾ'