ആറ് മാസം കൊണ്ട് 30 കിലോ കുറച്ചു, അന്ന് 125 കിലോയായിരുന്നു ഭാരം, ഈ ഡയറ്റ് പ്ലാൻ തടി കുറയ്ക്കാൻ സഹായിച്ചു

By Web TeamFirst Published Mar 27, 2019, 8:54 PM IST
Highlights

തടി ഉണ്ടായിരുന്നപ്പോൾ എന്നും അസുഖമായിരുന്നു. അമിതവണ്ണം മൂലം നില്‍ക്കാനോ നടക്കാനോ തന്നെ പ്രയാസമായിരുന്നുവെന്ന് സുമീത് പറയുന്നു. പ്രമേഹം കൂടി പിടിപ്പെട്ടപ്പോൾ ശരീരഭാരം കുറയ്ക്കണമെന്ന് തന്നെ തീരുമാനിച്ചു. . ക്യത്യമായി ഡയറ്റ് ഫോളോ ചെയ്താൽ ശരീരഭാരം വളരെ എളുപ്പം കുറയ്ക്കാമെന്നും സുമീത് പറയുന്നു.

ശരീരഭാരം കുറയ്ക്കുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പലർക്കും അറിയാം. തടി കുറയ്ക്കാൻ പട്ടിണി കിടക്കുന്നവർ പോലുമുണ്ട്. തടി കുറയ്ക്കാൻ ഡയറ്റ് എന്ന പേരിൽ പട്ടിണി കിടക്കുന്നത് നല്ല ശീലമല്ല. 44 കാരിയായ സുമീത് കൗർ ആറ് മാസം കൊണ്ട് 30 കിലോയാണ് കുറച്ചത്. അന്ന് സുമീതിന് 125 കിലോയായിരുന്നു ഭാരം. 

തടി ഉണ്ടായിരുന്നപ്പോൾ എന്നും അസുഖമായിരുന്നു. അമിതവണ്ണം മൂലം നില്‍ക്കാനോ നടക്കാനോ തന്നെ പ്രയാസമായിരുന്നുവെന്ന് സുമീത് പറയുന്നു. പ്രമേഹം കൂടി പിടിപ്പെട്ടപ്പോൾ ശരീരഭാരം കുറയ്ക്കണമെന്ന് തന്നെ തീരുമാനിച്ചു. തടി കുറയ്ക്കാൻ സുമീത് ചെയ്ത് വന്ന ഡയറ്റ് പ്ലാൻ എന്തായിരുന്നുവെന്ന് അറിയേണ്ടേ....

ബ്രേക്ക്ഫാസ്റ്റ്...

പച്ചക്കറികള്‍, മൂൻഗ് ദാല്‍, മുട്ടയുടെ വെള്ള.

ഉച്ചയ്ക്ക്...

ഒരു ബൗള്‍ ദാല്‍, ഒരു ബൗള്‍ പച്ചക്കറികള്‍, രണ്ടു ചപ്പാത്തി. 

അത്താഴം....

സാലഡും സൂപ്പും.

ചായ, കാപ്പി എന്നിവ പൂർണമായും ഒഴിവാക്കി. രാവിലെ എഴുന്നേറ്റ ഉടൻ രണ്ട് ​ഗ്ലാസ് ചെറുചൂടുവെള്ളം കുടിച്ചാണ് ദിവസം തുടങ്ങിയിരുന്നത്. ഫാസ്റ്റ് ഫുഡ് പൂർണമായും ഒഴിവാക്കി. വീട്ടില്‍ തയാറാക്കിയ ആഹാരം തന്നെയായിരുന്നു സുമീത് കഴിച്ചിരുന്നത്. ഭാരം കുറഞ്ഞു തുടങ്ങിയതോടെ രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രണവിധേയമായെന്ന് സുമീത് പറയുന്നു. ഇനിയും ഭാരം കുറയ്ക്കാൻ ഉണ്ടെന്നും ഈ ഡയറ്റ് പ്ലാൻ തന്നെ ഫോളോ ചെയ്യുമെന്നും സുമീത് പറഞ്ഞു. 

തടി കുറയ്ക്കാനായി ഒരു കാരണവശാലും ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കരുത്. അത് തടി കൂട്ടുകയേയുള്ളൂ. പിസ, ബർ​ഗർ, ഐസ്ക്രീം, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കി. ക്യത്യമായി ഡയറ്റ് ഫോളോ ചെയ്താൽ ശരീരഭാരം വളരെ എളുപ്പം കുറയ്ക്കാമെന്നും സുമീത് പറയുന്നു.

click me!