റെഡ് സാരിയില്‍ മനോഹരയായി സുസ്മിത സെന്‍; ചിത്രങ്ങള്‍ വൈറല്‍

Published : Nov 26, 2024, 11:12 PM IST
റെഡ് സാരിയില്‍ മനോഹരയായി സുസ്മിത സെന്‍; ചിത്രങ്ങള്‍ വൈറല്‍

Synopsis

താരത്തിന്‍റെ ഏറ്റവും പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. റെഡ് നിറത്തിലുള്ള സില്‍ക്ക് സാരിയിലാണ്  സുസ്മിത പ്രത്യക്ഷപ്പെട്ടത്.

ബോളിവുഡ് നടിയും മുന്‍ മിസ് യൂണിവേഴ്സുമായ സുസ്മിത സെന്‍ ഇപ്പോഴും ഫാഷന്‍റെ കാര്യത്തില്‍ മുന്നിലാണ്. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം തന്‍റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. റെഡ് നിറത്തിലുള്ള സില്‍ക്ക് സാരിയിലാണ്  സുസ്മിത പ്രത്യക്ഷപ്പെട്ടത്.  സ്ലീവ് ലെസ് റെഡ് ബ്ലൌസാണ് ഇതിനൊപ്പം താരം പെയര്‍ ചെയ്തത്. പോളിന്‍റെ ഒരു കമ്മലും സുസ്മിത അണിഞ്ഞിരുന്നു. സുസ്മിത തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. നിരവധി ആരാധകരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് കമന്‍റുകള്‍ രേഖപ്പെടുത്തിയത്.

 

അതേസമയം തന്‍റെ വ്യക്തി ജീവിതത്തെ കുറിച്ച് തുറന്നുപറയാനും മടി കാണിക്കാത്ത താരമാണ് സുസ്മിത. വിവാഹം കഴിച്ചിട്ടില്ലാത്ത താരത്തിന് രണ്ട് ദത്തുപുത്രിമാരുണ്ട്. തന്റെ മുന്‍ പങ്കാളികളെക്കുറിച്ചും സുസ്മിത തുറന്നുപറഞ്ഞിട്ടുണ്ട്. അവരുമായി പിന്നീടും നല്ല സൗഹൃദം തുടരാനായി എന്നതാണ് അതിലെ പോസിറ്റീവ് കാര്യമെന്നും അവര്‍ പറയുന്നു. 

Also read: ഗോള്‍ഡന്‍ ഗൗണില്‍ മനോഹരിയായി മാധുരി ദീക്ഷിത്; ചിത്രങ്ങള്‍ വൈറല്‍

PREV
click me!

Recommended Stories

​തിളങ്ങുന്ന ചർമ്മത്തിന് ഇനി വീട്ടിലുണ്ടാക്കാം ബോഡി ഓയിൽ; അറിയേണ്ടതെല്ലാം
വർക്കൗട്ട് കഴിഞ്ഞാൽ തീർന്നില്ല; ജെൻ സി പിന്തുടരേണ്ട ഈ 'പോസ്റ്റ്-വർക്കൗട്ട്' ശീലങ്ങൾ അറിയാമോ?