ബാത്‌റൂം എസ്കേപ്പിസം: വെറും കുളിയല്ല, ഇത് മനസ്സിനെ വീണ്ടെടുക്കാനുള്ള രഹസ്യ താവളം! എന്താണ് ജെൻ സി പിന്തുടരുന്ന ഈ പുതിയ ട്രെൻഡ്?

Published : Mar 02, 2026, 12:45 PM IST
bathroom

Synopsis

വീടിനുള്ളിലെ ഏറ്റവും തിരക്കുള്ള ഇടങ്ങളിൽ നിന്ന് മാറി, ഫോൺ നോട്ടിഫിക്കേഷനുകളുടെ ബഹളമില്ലാത്ത, ആരും ശല്യം ചെയ്യാത്ത ഒരിടം നിങ്ങൾ സ്വപ്നം കണ്ടിട്ടുണ്ടോ? എങ്കിൽ നിങ്ങൾ ചെന്നെത്തുക ബാത്‌റൂമിലായിരിക്കും.

വീടിന്റെ നാലുചുവരുകൾക്കിടയിൽ ആരും ശല്യം ചെയ്യാത്ത ഒരിടം തേടുകയാണ് ഇന്നത്തെ യുവതലമുറ. ജോലിയുടെ സമ്മർദ്ദവും സോഷ്യൽ മീഡിയയുടെ ബഹളങ്ങളും ഇല്ലാത്ത, മനസ്സിന് പൂർണ്ണമായ ഫ്രീഡം നൽകുന്ന ഒരിടം. അവിടെയാണ് ബാത്‌റൂം എസ്കേപ്പിസം എന്ന പുതിയ ലൈഫ്‌സ്റ്റൈൽ ട്രെൻഡ് ജനിക്കുന്നത്. വെറും ഒരു കുളിമുറി എന്നതിനപ്പുറം, മനസ്സിനെ റീചാർജ് ചെയ്യാനും ശാന്തമാക്കാനുമുള്ള ഒരു മെന്റൽ റിട്രീറ്റ് ആയിട്ടാണ് ജെൻ സി ഈ ഇടത്തെ ഇപ്പോൾ മാറ്റിയെടുക്കുന്നത്. കേവലം ഒരു ശാരീരിക ആവശ്യത്തിനപ്പുറം, ആത്മീയവും മാനസികവുമായ ഉന്മേഷം നൽകുന്ന ഒരു എക്സ്പീരിയൻഷ്യൽ സ്പേസായി ബാത്‌റൂമുകൾ മാറുന്ന കാഴ്ചയാണിത്.

എന്താണ് ബാത്‌റൂം എസ്കേപ്പിസം?

ഡിജിറ്റൽ ലോകത്തെ അമിതമായ സമ്മർദ്ദങ്ങളിൽ നിന്നും നഗരജീവിതത്തിലെ തിരക്കുകളിൽ നിന്നും താൽക്കാലികമായി മോചനം നേടാൻ ബാത്‌റൂമുകളെ ഒരു സുരക്ഷിത താവളമായി കാണുന്ന രീതിയാണിത്. ഇവിടെ ലഭിക്കുന്ന ശാന്തത വ്യക്തികളെ കൂടുതൽ ക്രിയാത്മകമായി ജോലിയിലേക്കും കുടുംബത്തിലേക്കും മടങ്ങാൻ സഹായിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ബാത്‌റൂമുകൾ എന്തുകൊണ്ട് 'സേഫ് സ്പേസ്' ആകുന്നു?

യുവാക്കൾ ബാത്‌റൂമുകളെ ഒരു എക്സ്പിരിമെൻ്റൽ എൻവിയോർമെൻ്റായി മാറ്റുന്നതിന് പിന്നിൽ പ്രധാനമായും അഞ്ച് കാരണങ്ങളാണുള്ളതെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നത്,

1. പ്രൈവസി എന്ന ആഡംബരം

നഗരങ്ങളിലെ ചെറിയ ഫ്ലാറ്റുകളിലും വീടുകളിലും താമസിക്കുമ്പോൾ ഒരാൾക്ക് പൂർണ്ണമായ സ്വകാര്യത ലഭിക്കുന്ന ഒരേയൊരു ഇടം പലപ്പോഴും ബാത്‌റൂമാണ്. ആരും വാതിലിൽ മുട്ടാതെ, ചോദ്യങ്ങൾ ചോദിക്കാതെ ഇരിക്കാൻ കഴിയുന്ന ഈ ഇടം യുവാക്കൾക്ക് വൈകാരികമായ സുരക്ഷിതത്വം നൽകുന്നു.

2. ഷവർ നൽകുന്ന മെന്റൽ റീസെറ്റ്

ജെൻ സികൾക്ക് കുളി എന്നത് വെറുമൊരു ശാരീരിക ശുദ്ധിയല്ല, അതൊരു ഡെയ്‌ലി റീസെറ്റ് റിച്വലാണ്. ഒഴുകുന്ന വെള്ളത്തിന്റെ ശബ്ദം പുറത്തെ ട്രാഫിക് ബഹളങ്ങളെയും ഡിജിറ്റൽ നോട്ടിഫിക്കേഷനുകളെയും മറക്കാൻ സഹായിക്കുന്നു. വെള്ളത്തിന്റെ മർദ്ദവും അതിൽ നിന്നുള്ള സ്പ്രേ പാറ്റേണുകളും മനസ്സിന് വലിയ രീതിയിലുള്ള ക്ലാരിറ്റി നൽകുന്നു.

3. ഉപയോഗത്തിനപ്പുറമുള്ള അനുഭവം

ബാത്‌റൂമുകൾ മുമ്പ് വീടിന്റെ സെക്കൻഡറി ഏരിയകളായിരുന്നു. എന്നാൽ ഇന്ന് അത്യാധുനികമായ ലൈറ്റിംഗ്, ശബ്ദനിയന്ത്രണം, ജലപ്രവാഹത്തിന്റെ രീതികൾ എന്നിവ വഴി ബാത്‌റൂമുകളെ ഒരു അത്യാധുനിക റൂം പോലെയാണ് ഡിസൈൻ ചെയ്യുന്നത്. ഇത് ഉപയോക്താവിന് വല്ലാത്തൊരു 'ഇമ്മേഴ്‌സീവ്' അനുഭവം നൽകുന്നു.

4. വെൽനസ്സിന് മുൻഗണന

ജെൻ സി, മില്ലേനിയൽസ് വിഭാഗത്തിൽപ്പെട്ടവർ മാനസികാരോഗ്യത്തിന് വലിയ മുൻഗണന നൽകുന്നവരാണ്. സമ്മർദ്ദം കുറയ്ക്കുന്ന ഡിസൈനുകളും ശാന്തത നൽകുന്ന അന്തരീക്ഷവും ബാത്‌റൂമുകളിൽ അവർ ആഗ്രഹിക്കുന്നു. ഇത് കേവലം ആഡംബരമല്ല, മറിച്ച് അത്യന്താപേക്ഷിതമായ ഒരു കാര്യമായാണ് അവർ കാണുന്നത്.

5. സുസ്ഥിരതയും ഉത്തരവാദിത്തവും

പുതുതലമുറയ്ക്ക് പരിസ്ഥിതിയോട് വലിയ കരുതലുണ്ട്. അതിനാൽ തന്നെ ജലം പാഴാക്കാത്ത, പരിസ്ഥിതി സൗഹൃദമായ ബാത്‌റൂം ഡിസൈനുകളാണ് അവർ തിരഞ്ഞെടുക്കുന്നത്. സൗകര്യവും പ്രകൃതി സംരക്ഷണവും ഒരേപോലെ കൊണ്ടുപോകാൻ അവർ ആഗ്രഹിക്കുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.

മാറുന്ന ഡിസൈൻ കാഴ്ചപ്പാടുകൾ

ആധുനികമായ ബാത്‌റൂമുകൾ നിർമ്മിക്കുമ്പോൾ വെറും വാട്ടർ ടെക്നോളജി മാത്രമല്ല, ശബ്ദവും വെളിച്ചവും സുസ്ഥിരതയും എല്ലാം ഒത്തുചേരുന്ന ഒരു പ്രത്യേക അന്തരീക്ഷമാണ് ഡിസൈനർമാർ ഇന്ന് ലക്ഷ്യമിടുന്നത്. ഡിജിറ്റൽ ലോകത്തിന്റെ ബഹളങ്ങളിൽ നിന്ന് ഒളിച്ചോടാൻ ആഗ്രഹിക്കുന്നവർക്ക് ഈ 'ബാത്‌റൂം എസ്കേപ്പിസം' ഒരു പുത്തൻ ഊർജ്ജമായി മാറുന്നു.

PREV
Read more Articles on
click me!

Recommended Stories

ഇൻസ്റ്റാഗ്രാമിൽ തരംഗമായി 'ബെബോട്ട്' ബ്യൂട്ടി ട്രെൻഡ്; എന്താണ് ഈ പുത്തൻ സൗന്ദര്യ സങ്കൽപ്പം?
ക്രോണിക് സ്‌ട്രെസ്സ് മുതൽ ലേറ്റ് നൈറ്റ് ലൈഫ്‌സ്റ്റൈൽ വരെ: ജെൻ സികളെ കാത്തിരിക്കുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങളോ?