
വേനല്‍ക്കാലത്ത് ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. സൂര്യാഘാതവും നിര്‍ജലീകരണവും വഴി ജീവഹാനി സംഭവിക്കാനുള്ള സാഹചര്യമുള്ളതിനാല്‍ കടുത്ത ശ്രദ്ധവേണം. വേനല്‍ക്കാലത്ത് ധാരാളം വെള്ളം കുടിക്കണം. അതുപോലെ തന്നെ പഴങ്ങളും പഴച്ചാറുകളും പഴച്ചാറുകളും ധാരാളം കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. അതേസമയം, വേനല്‍ക്കാലത്ത് ഒഴിവാക്കേണ്ട ചില കാര്യങ്ങളുണ്ട്.
മദ്യം, ചായ, കോള തുടങ്ങിയ കൃത്രിമ പാനീയങ്ങള്‍ ഒഴിവാക്കുക. ചൂടുകാലാവസ്ഥയില്‍ ദഹനരസങ്ങളുടെ ഉല്പാദനം കുറവായിരിക്കും. അതിനാല്‍ അമിത ഭക്ഷണം ഒഴിവാക്കുക. അതുപോലെ തന്നെ എരിവ്, പുളി, ഉപ്പ് എന്നിവയുടെ ഉപയോഗം കുറയ്ക്കുക. മാംസം, മുട്ട, വറുത്തതും പൊരിച്ചതുമായ ഭക്ഷണം എന്നിവയും കുറയ്ക്കണം.
അതുപോലെ തന്നെ ഉച്ചയ്ക്ക് 12 മുതല്‍ 3 മണി വരെയുളള ബൈക്ക് യാത്ര ഒഴിവാക്കണം.