സെക്സ് ലൈഫ് മെച്ചപ്പെടുത്താന്‍ ഏഴ് വഴികള്‍...

By Web TeamFirst Published Jan 20, 2020, 9:29 PM IST
Highlights

ലൈംഗികജീവിതത്തിലെ തകരാറുകള്‍ പലപ്പോഴും ദാമ്പത്യബന്ധത്തെത്തന്നെ തകര്‍ത്തു കളയും. കിടപ്പറയിൽ ഇണയെ തൃപ്തിപ്പെടുത്താനാകാതെ വിഷമിക്കുന്നവര്‍ ധാരാളമാണ് എന്ന് ചില പഠനങ്ങള്‍ പോലും പറയുന്നുണ്ട്. 

ലൈംഗികജീവിതത്തിലെ തകരാറുകള്‍ പലപ്പോഴും ദാമ്പത്യബന്ധത്തെ തന്നെ തകര്‍ത്തു കളയും. കിടപ്പറയിൽ ഇണയെ തൃപ്തിപ്പെടുത്താനാകാതെ വിഷമിക്കുന്നവര്‍ ധാരാളമാണ് എന്ന് ചില പഠനങ്ങള്‍ പോലും പറയുന്നുണ്ട്. പഠനത്തിന് വിധേയമായവരില്‍  ഏകദേശം 85 ശതമാനം പുരുഷന്മാരിലും ലൈംഗികതളർച്ച, ഉദ്ധാരണശേഷി കുറവുണ്ടെന്നാണ് ഓസ്ട്രേലിയയില്‍ നിന്നുള്ള സര്‍വ്വേ പറയുന്നത്. 

ലൈംഗികത ആസ്വാദ്യകരമാക്കാന്‍ പല വഴികള്‍ തിരയുന്നവരുണ്ട്. സെക്സ് ലൈഫ് മെച്ചപ്പെടുത്താന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ജീവിത ശൈലിയില്‍ മാറ്റം വരുത്തിയാല്‍ മാത്രം മതി എന്നാണ് 'ദ ഹെല്‍ത്ത് സൈറ്റ് ഡോട്ട് കോം'-ലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്. ലൈംഗിക ജീവിതം മെച്ചപ്പെടുത്താന്‍ ലേഖനം പറയുന്ന ചില വഴികള്‍ നോക്കാം. 

ഒന്ന്...

പുതിയ മാര്‍ഗങ്ങള്‍ തേടാം എന്നതാണ് ഒന്നാമത്തെ കാര്യം. പുതിയ ഒരു പൊസിഷൻ ശ്രമിക്കാം, എപ്പോഴും കിടക്കുന്ന സ്ഥലം മാറാം. ഇതെല്ലാം നിങ്ങളുടെ പങ്കാളിയെ ഉത്തേജിപ്പിക്കും എന്നാണ് ലേഖനം അവകാശപ്പെടുന്നത്. 

രണ്ട്...

ലൈംഗികതളർച്ചയുള്ള 40 ശതമാനം പേരുടെയും വില്ലൻ വിഷാദമാണെന്നാണ് പല പഠനങ്ങളും പറയുന്നു.  ഇത് ലൈംഗിക താൽപര്യക്കുറവിലേക്ക് നയിക്കുകയും ഒടുവിൽ ശേഷിക്കുറവായി മാറുകയും ചെയ്യും. അതുപോലെ തന്നെ, സമ്മർദവും ഉത്കണ്ഠയും ലൈംഗികതയ്ക്കു തടസ്സമാകും. സ്ഖലനത്തിനു തടസ്സമുണ്ടാകും. അതിനാല്‍ വ്യായാമം ചെയ്യുക, നന്നായി ഉറങ്ങുക, ധ്യാനിക്കുക.  ഇവയെല്ലാം ഉത്കണ്ഠയും സമ്മർദവും അകറ്റാന്‍ സഹായിക്കും. 

മൂന്ന്...

പുകവലി ഉപേക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. പുകവലി രക്തസമ്മർദം ഉയരാനും ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകും. ഇത് സ്ഖലന പ്രശ്നങ്ങളിലേക്ക് നയിക്കുമത്രേ. 

നാല്... 

ലിംഗത്തിലേക്കുള്ള രക്തപ്രവാഹം വർധിക്കാൻ കഫീൻ നല്ലതാണെന്ന് പഠനങ്ങള്‍ പറയുന്നു. സ്ഖലനപ്രശ്നങ്ങൾ പരിഹരിക്കാനും ലൈംഗികശേഷി വർധിപ്പിക്കാനും കോഫി കുടിക്കുന്നത് സഹായിക്കും.

അഞ്ച്...

രാത്രിയിൽ പങ്കാളിയുമായി യാത്ര പോകുന്നത് നിങ്ങളില്‍ കൂടുതൽ അടുപ്പമുണ്ടാക്കുകയും ലൈംഗിക ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യും. 

ആറ്...

 വ്യായാമം പതിവായി ചെയ്യുന്നത് ലൈംഗികത മെച്ചപ്പെടുത്താന്‍ സഹായിക്കും. അതുമാത്രമല്ല ഹൃദയത്തെയും ആരോഗ്യമുള്ളതാക്കും. 

ഏഴ്...

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുന്നത് രക്തയോട്ടം വര്‍ധിക്കാന്‍  സഹായിക്കും. ഉള്ളി, വെളുത്തുള്ളി, വാഴപ്പഴം എന്നിവയും മുളക്, കുരുമുളക് മുതലായ എരിവുള്ള ഭക്ഷണങ്ങളും കൂടുതലായി കഴിക്കാം. 


 

click me!