സണ്‍ഗ്ലാസുകളാല്‍ സമ്പന്നന്‍, ഇവന്‍ ഇന്‍സ്റ്റഗ്രാമിലെ സൂപ്പര്‍സ്റ്റാര്‍!

Published : Jun 28, 2019, 05:08 PM ISTUpdated : Jun 28, 2019, 05:11 PM IST
സണ്‍ഗ്ലാസുകളാല്‍ സമ്പന്നന്‍, ഇവന്‍ ഇന്‍സ്റ്റഗ്രാമിലെ സൂപ്പര്‍സ്റ്റാര്‍!

Synopsis

ആളുകള്‍ക്ക് പൂച്ചകളുടെ രസകരമായ വീഡിയോകളും ചിത്രങ്ങളും കാണാന്‍ അത്രയധികം ഇഷ്ടമാണ്. ഇവിടെയാരു പൂച്ച സ്റ്റാറാകുന്നതിനുളള കാരണം മറ്റൊന്നുമല്ല.

പൂച്ചകള്‍  ഇന്‍സ്റ്റഗ്രാമില്‍ വലിയ താരങ്ങളാണ്. എന്നാല്‍ ഈ പൂച്ച അവരെക്കാള്‍ സൂപ്പര്‍സ്റ്റാറാണെന്ന് തന്നെ പറയാം. ആളുകള്‍ക്ക് പൂച്ചകളുടെ രസകരമായ വീഡിയോകളും ചിത്രങ്ങളും കാണാന്‍ അത്രയധികം ഇഷ്ടമാണ്. ഇവിടെയാരു പൂച്ച സ്റ്റാറാകുന്നതിനുളള കാരണം മറ്റൊന്നുമല്ല, ഈ പൂച്ചയ്ക്ക് 600 ജോഡി സണ്‍ഗ്ലാസുകളുണ്ട്. ഇവിടെ ഒരു മനുഷ്യന് ഒന്നോ രണ്ടോ സണ്‍ഗ്ലാസുകള്‍ ഉണ്ടായാലായി എന്നാണ് ഈ പൂച്ചയുടെ ചിത്രങ്ങള്‍ കണ്ടുള്ള ആളുകളുടെ കമന്‍റ്. 

'സണ്‍ഗ്ലാസ് ക്യാറ്റ് 'എന്നാണ് അമേരിക്കയിലെ ഈ പൂച്ച അറിയപ്പെടുന്നത്. ഏഴ് ലക്ഷം ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സ് ഇതിന് ഉണ്ട്. കണ്ണില്‍ പൊടിയടിക്കാതെ ഇരിക്കാനാണ് ഇവ ധരിക്കുന്നത് എന്നാണ് പൂച്ചയുടെ ഉടമയായ കരണ്‍ പറയുന്നത്. സണ്‍ഗ്ലാസുകള്‍ വെച്ച് നല്ല സ്റ്റൈലായി നില്‍ക്കുന്ന നിരവധി ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ കാണാം.

 

PREV
click me!

Recommended Stories

തിളങ്ങുന്ന ചർമ്മത്തിനായി വീട്ടിൽ തന്നെ ചെയ്യാവുന്ന 7 ഫേസ് മസാജ് വിദ്യകൾ
തടിച്ച കവിളുകളും ഡബിൾ ചിന്നും ഉണ്ടോ? മുഖത്തെ കൊഴുപ്പ് കുറയ്ക്കാൻ ഇതാ 6 എളുപ്പവഴികൾ