ഇതാണ് ലോകത്തിലെ ഏറ്റവും വിലയേറിയ ക്രിസ്മസ് മരം; വില കോടികള്‍ !

By Web TeamFirst Published Dec 5, 2019, 10:38 AM IST
Highlights

ക്രിസ്മസിനെ വരവേല്‍ക്കാന്‍ ലോകമെങ്ങും തയ്യാറായി കഴിഞ്ഞു.  ക്രിസ്മസ് മര൦ അലങ്കരിക്കാൻ  സാധനങ്ങള്‍ ഒക്കെ വാങ്ങുന്നതിന്‍റെ തയ്യാറെടുപ്പിലാണ് പലരും. 

ക്രിസ്മസിനെ വരവേല്‍ക്കാന്‍ ലോകമെങ്ങും തയ്യാറായി കഴിഞ്ഞു.  ക്രിസ്മസ് മര൦ അലങ്കരിക്കാൻ  സാധനങ്ങള്‍ ഒക്കെ വാങ്ങുന്നതിന്‍റെ തയ്യാറെടുപ്പിലാണ് പലരും. ബലൂണുകൾ, വിവിധ വസ്തുക്കൾ ഉപയോഗിച്ച നക്ഷത്രങ്ങൾ, മണികൾ തുടങ്ങിയവയൊക്കെയാണ് ക്രിസ്മസ് മരം ഒരുക്കാനായി നമ്മള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ കോടികള്‍ വില വരുന്ന ക്രിസ്മസ് മരത്തെ കണ്ടിട്ടുണ്ടോ? 

സ്പെയിനിലെ കെംപിൻസ്കി ഹോട്ടലിലാണ് ലോകത്തിലെ ഏറ്റവും വിലയേറിയ ക്രിസ്മസ് ട്രീ ഒരുക്കിയിരിക്കുന്നത്.  1 കോടി 50 ലക്ഷം (15,000,000) ആണ് ഇതിന് വില വരുന്നത്. ഇത്രയും വില വരുന്നതിന് കാരണവുമുണ്ട്.  ക്രിസ്മസ് ട്രീയിൽ തൂക്കിയിരിക്കുന്നത് വജ്രങ്ങളും, ഡിസൈനർ ആഭരണങ്ങളും, വിലയേറിയ കല്ലുകളുമാണ്.

 

3 കാരറ്റ് പിങ്ക് ഡയമഡ് , നാല് കാരറ്റ് സഫയര്‍, ഒപ്പം ബൾഗാരി, കാർട്ടിയർ, വാൻ ക്ലെഫ്, ആർപെൽസ്, ഷനൽ എന്നീ ആഡംബര ബ്രാൻഡുകളുടെ ആഭരണങ്ങളും, വിലകൂടിയ പെർഫ്യൂമുകളും, അലങ്കരിച്ച ഒട്ടകപ്പക്ഷിയുടെ മുട്ടകളും, 3-ഡി പ്രിന്റ് ചെയ്ത ചോക്ലേറ്റ് രൂപങ്ങൾ എന്നിവയും കൊണ്ടാണ് മരം അലങ്കാരിച്ചിരിക്കുന്നത്. ഡെബി വിംഗ്ഹാം എന്ന ഫാഷന്‍ ഡിസൈനര്‍ ആണ്  മരം അലങ്കരിച്ചത്.

 

click me!