hangover | 'ഹാങ്ങ് ഓവർ' മാറാൻ പുരാതന മോതിരം; ​ഗവേഷകർക്ക് പറയാനുള്ളത്...

Web Desk   | Asianet News
Published : Nov 14, 2021, 07:40 PM ISTUpdated : Nov 14, 2021, 08:22 PM IST
hangover | 'ഹാങ്ങ് ഓവർ' മാറാൻ പുരാതന മോതിരം; ​ഗവേഷകർക്ക് പറയാനുള്ളത്...

Synopsis

വൈൻ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഒരു കണ്ടെയ്‌നറിൽ നിന്നാണ് ഈ മോതിരം കണ്ടെത്തിയതെന്നും ഡോ. അമീർ ഗോലാനി പറഞ്ഞു.   

തലേ ദിവസത്തെ അമിത മദ്യപാനം മൂലം ഉണ്ടാകുന്ന പ്രശ്നമാണ് ഹാങ്ങ് ഓവർ (hangover). വമ്പൻ പാർട്ടികൾക്കും ആഘോഷങ്ങൾക്കും ശേഷം ഹാങ്ങ് ഓവർ സാധാരണയാണ്. ചിലരിൽ ഇത് മണിക്കൂറുകൾ ദിവസം മുഴുവനോ നീണ്ടുനിൽക്കാം. 

ഇപ്പോഴിതാ, ഹാങ്ങ് ഓവറിന് പരിഹാരവുമായി ഒരു മോതിരം കണ്ടെത്തിയിരിക്കുകയാണ് ഇസ്രായേലിലെ പുരാവസ്തു ഗവേഷകർ. 1,000 വർഷത്തിലേറെ പഴക്കമുള്ള ഒരു മോതിരമാണ് ഇതെന്ന് ഗവേഷകർ പറയുന്നു. ഈ മോതിരം വീഞ്ഞ് കുടിക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ തടയാൻ ഉപയോഗിച്ചിരുന്നതായാണ് ​ഗവേഷകർ പറയുന്നത്.

ഇസ്രായേൽ പുരാതന അതോറിറ്റി യാവ്‌നെ നഗരത്തിൽ നടത്തിയ ഖനനത്തിനിടെയാണ് അമൂല്യമായ കല്ലുള്ള സ്വർണ്ണ മോതിരം കണ്ടെത്തിയത്. ആഭരണത്തിന്റെ ഭാരം രണ്ട് ഔൺസിൽ താഴെയാണെന്ന് ​ഗവേഷകർ പറഞ്ഞു.

' മോതിരം സ്വന്തമാക്കിയ വ്യക്തി സമ്പന്നനായിരുന്നു. ആ രത്നം ധരിക്കുന്നത് അവരുടെ പദവിയെയും സമ്പത്തിനെയും സൂചിപ്പിക്കുന്നു. അത്തരം മോതിരങ്ങൾ സ്ത്രീകൾക്കും പുരുഷന്മാർക്കും ധരിക്കാം...'- ​ഗവേഷകരിലൊരാളായ ഡോ. അമീർ ഗോലാനി പറഞ്ഞു. 

മദ്യപാനത്തിന്റെ പാർശ്വഫലമായ ഹാംങ്ങ് ഓവർ ഒഴിവാക്കുന്നത് ഉൾപ്പെടെ നിരവധി ഗുണങ്ങൾ ഈ രത്നത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. എഡി 330 മുതൽ 1453 വരെ ഈ കാലയളവിലെ ഏറ്റവും വലിയ വൈൻ നിർമ്മാതാക്കളിൽ ഒന്നായിരുന്നു ഈ സ്ഥലം. വൈൻ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഒരു കണ്ടെയ്‌നറിൽ നിന്നാണ് ഈ മോതിരം കണ്ടെത്തിയതെന്നും ഡോ. അമീർ ഗോലാനി പറഞ്ഞു. 
 

PREV
click me!

Recommended Stories

മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ
വിന്റർ സ്കിൻകെയർ: ചർമ്മം മൃദുവായിരിക്കാൻ വീട്ടിൽ ഉണ്ടാക്കാം ഈ 3 'ഹോം മോയ്സ്ചറൈസറുകൾ'