തലമുടി കൊഴിച്ചില്‍ തടയാനും തഴച്ച് വളരാനും കിടിലനൊരു ചായ!

Published : Nov 28, 2020, 09:30 PM ISTUpdated : Nov 28, 2020, 09:35 PM IST
തലമുടി കൊഴിച്ചില്‍ തടയാനും തഴച്ച് വളരാനും കിടിലനൊരു ചായ!

Synopsis

രക്തസമ്മർദം കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കുന്നൊരു പാനിയമാണിത്. 

ചെമ്പരത്തിയുടെ പൂവിനും ഇലകൾക്കും ധാരാളം പോഷക​ഗുണങ്ങളുണ്ട്. കാത്സ്യം, ഫോസ്‌‌ഫറസ്, ഇരുമ്പ്, വിറ്റാമിൻ സി തുടങ്ങിയവ ഇതില്‍ അടങ്ങിയിരിക്കുന്നു. ചെമ്പരത്തിയുടെ ഇല കൊണ്ടുള്ള ചായ ഔഷധമായി പോലും ഉപയോഗിക്കാറുണ്ട്. 

രക്തസമ്മർദം കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കുന്നൊരു പാനിയമാണിത്. ദിവസവും രാവിലെ വ്യായാമം കഴിഞ്ഞ ശേഷം ഒരു ​ഗ്ലാസ് ചെമ്പരത്തി ചായ കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആന്റി ഓക്സിഡന്‍റുകളാല്‍ സമ്പുഷ്ടമായ ചെമ്പരത്തി ചായ ചർമ്മത്തിനും നല്ലതാണ്. 

തലമുടി തഴച്ചു വളരാൻ പണ്ടുമുതൽക്കേ ഉപയോഗിച്ചു വരുന്ന ഒന്നാണ് ചെമ്പരത്തി. ഇത് മുടിക്ക് ബലവും, ആരോഗ്യവും, കറുത്ത നിറവും നൽകുന്നു. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ചെമ്പരത്തി ചായ കുടിക്കുന്നത് തലമുടി തഴച്ചു വളരാൻ സഹായിക്കും. കൂടാതെ ഇത് താരന്‍ അകറ്റാനും അകാല നരയുണ്ടാകാതെ തലമുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യും.

 

ചെമ്പരത്തി ചായ തയ്യാറാക്കുന്ന വിധം...

ചെമ്പരുത്തി പൂവിന്റെ ഇതളുകൾ എടുത്ത് വെള്ളത്തിലിട്ട് നന്നായി കഴുകി എടുക്കുക. ശേഷം ഒരു പാത്രത്തിൽ 3-4 ഗ്ലാസ്‌ വെള്ളം തിളപ്പിക്കുക. അതിലേയ്ക്ക് ഇഞ്ചിയും പട്ടയും ചേർക്കുക. നന്നായി തിളച്ച ശേഷം, വെള്ളം ചെമ്പരുത്തി പൂവിലേയ്ക്ക് ഒഴിക്കുക. രണ്ട് മിനിറ്റോളം അടച്ച് വയ്ക്കുക. ശേഷം പൂവിന്റെ ചുവന്ന നിറം വെള്ളത്തിലേയ്ക്ക് കലർന്ന് കടും ചുവപ്പ് നിറം ആകുമ്പോള്‍ നന്നായി അരിച്ചെടുക്കുക. അതിനുശേഷം തേനും നാരങ്ങാ നീരും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം കുടിക്കാം. 

Also Read: തലമുടികൊഴിച്ചിലും താരനും അകറ്റാന്‍ കറ്റാർവാഴ ഉപയോഗിക്കേണ്ടത് ഇങ്ങനെ...

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ