ഉള്ള് കുറഞ്ഞ തലമുടിയാണോ? ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍...

By Web TeamFirst Published Feb 16, 2021, 1:38 PM IST
Highlights

 തലമുടി പൊട്ടൽ, മുടി കൊഴിച്ചിൽ, ഉള്ള് കുറഞ്ഞ മുടി എന്നിങ്ങനെ പല പ്രശ്നങ്ങളാകാം നിങ്ങളെ അലട്ടുന്നത്. 

താരനും മുടികൊഴിച്ചിലും ഒന്നുമില്ലാത്ത ആരോഗ്യമുള്ള, കരുത്തുറ്റ തലമുടി വേണമെന്നാണ് ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത്. എന്നാല്‍ മുടി പൊട്ടൽ, മുടി കൊഴിച്ചിൽ, ഉള്ള് കുറഞ്ഞ മുടി എന്നിങ്ങനെ പല പ്രശ്നങ്ങളാകാം നിങ്ങളെ അലട്ടുന്നത്. 

ഇവയ്ക്ക് പരിഹാരം തലമുടിക്ക് കൂടുതല്‍ സംരക്ഷണം നല്‍കുക എന്നുതന്നെയാണ്. അത്തരത്തില്‍ തലമുടിയുടെ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

മൂന്നുമാസം കൂടുമ്പോൾ തലമുടി വെട്ടുന്നതു ശീലമാക്കണം. ഇത് മുടിയുടെ അറ്റം വിണ്ടുകീറുന്നതു തടയുകയും ഇതുവഴി കരുത്തുറ്റ തലമുടി വളരുകയും ചെയ്യും. 

രണ്ട്...

ദിവസവും ഷാംപൂ ഉപയോഗിച്ച് തലമുടി കഴുകുന്നത് നല്ലതല്ല. ആഴ്ചയില്‍ രണ്ട് തവണയൊക്കെ ചെയ്യാം. ഷാംപൂ ചെയ്തു കഴിഞ്ഞാൽ കണ്ടീഷണർ ഉപയോഗിക്കാനും മറക്കരുത്.

മൂന്ന്...

ഭക്ഷണത്തിന് തലമുടിയു‌ടെ വളർച്ചയിൽ കാര്യമായ പങ്കുണ്ട്. ഇലക്കറികൾ, ബീൻസ്, മുട്ട, മാംസം എന്നിവ മുടിയ്ക്കു വേണ്ട പോഷകങ്ങൾ പ്രദാനം ചെയ്യും. ഇവയൊക്കെ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

നാല്...

തല മസാജ് ചെയ്യുന്നത് തലമുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. ചൂടെണ്ണ കൊണ്ടുള്ള മസാജ് ആണ് ഏറ്റവും നല്ലത്. ഇതിനായി വെളിച്ചെണ്ണയോ ഒലീവ് എണ്ണയോ ചൂടാക്കി തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിച്ച് മസാജ് ചെയ്യാം. ഇത് കരുത്തുറ്റ, ഉള്ളുള്ള തലമുടി നല്‍കും. 

അഞ്ച്...

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. കൂടാതെ ദിവസവും ആറ് മുതൽ എട്ടു മണിക്കൂർ വരെ ഉറങ്ങാൻ ശ്രദ്ധിക്കണം. 

ആറ്...

സവാള ജ്യൂസ്, മുട്ട, ഉലുവ, കറ്റാര്‍വാഴ തുടങ്ങിയവ കൊണ്ടുള്ള ഹെയര്‍ പാക്കുകള്‍ തലമുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കും. 

Also Read: ചര്‍മ്മം തിളങ്ങാന്‍ പരീക്ഷിക്കാം നെല്ലിക്ക കൊണ്ടുള്ള ഈ ഫേസ് പാക്കുകള്‍...

click me!