ഫ്രിഡ്ജിൽ ഭക്ഷണം സൂക്ഷിച്ചോളൂ; ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കണേ....

By Web TeamFirst Published Feb 1, 2020, 10:31 AM IST
Highlights

പഴകിയ സാധനങ്ങളും മറ്റും ഏറെനാള്‍ സൂക്ഷിക്കുന്നതിലൂടെയും അഴുക്കു നീക്കം ചെയ്യാതിരിക്കുന്നതിലൂടെയും ഫ്രിഡ്ജിനകത്ത് ബാക്ടീരിയ പെട്ടെന്നു പടരും. ഫ്രിഡ്ജ് ഉപയോ​ഗിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം...

അടുക്കളയില്‍ അത്യാവശ്യമായ സാധനങ്ങളിലൊന്നാണ് ഫ്രിഡ്ജ്. പഴങ്ങളും പച്ചക്കറികളും എന്നുവേണ്ട ഒട്ടുമുക്കാല്‍ സാധനങ്ങളും കേടുകൂടാതെ വയ്ക്കാനുള്ള ഒരിടം. ഇതൊക്കെ കേടുകൂടാതെ സൂക്ഷിക്കേണ്ട സ്ഥലവും വൃത്തിയോടെ പരിപാലിക്കേണ്ടതുണ്ട്.

പഴകിയ സാധനങ്ങളും മറ്റും ഏറെനാള്‍ സൂക്ഷിക്കുന്നതിലൂടെയും അഴുക്കു നീക്കം ചെയ്യാതിരിക്കുന്നതിലൂടെയും ഫ്രിഡ്ജിനകത്ത് ബാക്ടീരിയ പെട്ടെന്നു പടരും. ഫ്രിഡ്ജ് ഉപയോ​ഗിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം...

ഒന്ന്...

ഫ്രിഡ്ജിൽ ഭക്ഷണം സൂക്ഷിക്കുന്നതിനേക്കുറിച്ചുള്ള കൃത്യമായ അറിവ് ഓരോരുത്തർക്കും ആവശ്യമാണ്. രോഗങ്ങൾ വരാതെയിരിക്കാന്‍ മാത്രമല്ല ആരോഗ്യകരമായ ഭക്ഷണശീലം ഉണ്ടാക്കാനും അതു നമ്മെ സഹായിക്കും. പഴങ്ങളും പച്ചക്കറികളും വെവ്വേറെ വയ്ക്കുക. പച്ചക്കറികൾ ഏറ്റവും താഴത്തെ തട്ടിൽ വയ്ക്കുന്നതാണ് ഉത്തമം. അവിടെ ഊഷ്മാവ് പത്തു ഡിഗ്രി സെൽഷ്യസിൽ താഴെയായിരിക്കും. ആ തണുപ്പാണ് പച്ചക്കറികൾക്ക് നല്ലത്.

രണ്ട്...

 തൈര്, വെണ്ണ, ചീസ്, പാൽ എന്നിവ ഫ്രിഡ്ജിന്റെ മുകൾത്തട്ടിലാണ് സൂക്ഷിക്കേണ്ടത്. വെള്ളം, സോഫ്റ്റ് ഡ്രിങ്ക്സ്, കറിപ്പൊടികൾ എന്നിവ ഡോറിന്റെ വശങ്ങളിലുള്ള റാക്കുകളിൽ വയ്ക്കുക. ചില്ലു കുപ്പികൾ ഫ്രീസറിൽ വയ്ക്കരുത്. തണുപ്പു കൂടി കുപ്പി പൊട്ടാൻ സാധ്യതയുണ്ട്.

മൂന്ന്...

 ഫ്രീസറിന്റെ തൊട്ടു താഴെ മുട്ടകൾ വച്ചാൽ തണുപ്പു കൂടി പൊട്ടാനുള്ള സാധ്യതയുള്ളതുകൊണ്ട് നടുവിലെ ഷെൽഫിൽ വയ്ക്കുക.

നാല്....

 ബാക്കി വന്ന ഭക്ഷണം ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ അലുമിനിയം ഫോയിൽ പേപ്പർ കൊണ്ടോ ക്ലിങ്ഫിലിം കൊണ്ടോ പാത്രത്തിന്റെ അടപ്പുകൊണ്ടോ അടച്ചുവയ്ക്കുക. അല്ലെങ്കിൽ ഭക്ഷണത്തിലെ ഈർപ്പം നഷ്ടപ്പെട്ട് ചീത്തയാകാം.

അഞ്ച്...

പാകം ചെയ്യാത്ത ഇറച്ചി കവറുകളിലാക്കി നന്നായി പൊതിഞ്ഞു മാത്രമേ ഫ്രീസറിൽ സൂക്ഷിക്കാവൂ. പാകം ചെയ്തതും ചെയ്യാത്തതും ഒരുമിച്ച് ഒരേ റാക്കിൽ സൂക്ഷിക്കരുത്.

ആറ്...

ഫ്രീസറിലെ ഭക്ഷണം രണ്ടാഴ്ച വരെയും ഫ്രിഡ്ജിലേത് മൂന്നു ദിവസം വരെയും സൂക്ഷിച്ചുവച്ച് ഉപയോഗിക്കാം. ഫ്രിഡ്ജിൽ നിന്നെടുത്ത് ചൂടാക്കിയ ഭക്ഷണം വീണ്ടും ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കരുത്.


        

click me!