Latest Videos

കൊറോണക്കാലത്തെ പ്രണയം; സൂക്ഷിച്ചോളൂ, സുരക്ഷിതരായിരിക്കാന്‍ ചില കുറുക്കുവഴികള്‍ !

By Web TeamFirst Published Mar 17, 2020, 1:25 PM IST
Highlights

രോഗം തടയാന്‍ കൊവിഡ് 19 ബാധിതര്‍ സഞ്ചരിച്ച വഴികളും ചെലവഴിച്ച സമയവും അടക്കം വിശദമായ റൂട്ട്മാപ്പ് വരെ സര്‍ക്കാര്‍ തയ്യാറാക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഈ ഒരു പഞ്ചാത്തലത്തില്‍ എല്ലാവരും ഒന്ന് ജാഗ്രതരാകുന്നത് നല്ലതാണ്. 

കൊവിഡ് 19 ബാധിതരുടെ എണ്ണവും മരണവും കൂടുന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് ലോകരാജ്യങ്ങള്‍. ഈ ഒരു സാഹചര്യത്തില്‍ യാത്രകള്‍ പരമാവധി ഒഴിവാക്കണം എന്നും ആളുകളുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രാലയം തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രോഗം തടയാന്‍ കൊവിഡ് 19 ബാധിതര്‍ സഞ്ചരിച്ച വഴികളും ചെലവഴിച്ച സമയവും അടക്കം വിശദമായ റൂട്ട്മാപ്പ് വരെ സര്‍ക്കാര്‍ തയ്യാറാക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഈ ഒരു പഞ്ചാത്തലത്തില്‍ എല്ലാവരും ഒന്ന് ജാഗ്രതരാകുന്നത് നല്ലതാണ്. 

ഒരുപക്ഷേ നിങ്ങളെ റിസ്കിയായ ആളുകളുടെ റൂട്ട് മാപ്പില്‍ കണ്ടാല്‍ ആരോഗ്യവകപ്പ് നിങ്ങള്‍ പോയ വഴിയും ചോര്‍ത്തുമെന്ന് സാരം. ഈ ഒരു സാഹചര്യത്തില്‍ പ്രണയിക്കുന്നവര്‍ ഒരല്‍പ്പം സൂക്ഷിക്കണം എന്നാണ്  ഡോ. വീണ ജെ എസ് തന്‍റെ ഫേസ്ബുക്കില്‍ കുറിക്കുന്നത്. അപ്പോൾ തൽക്കാലം നമുക്ക് മറ്റെവിടെയും പോകാതെ, സ്വന്തം വീടുകളിൽ സെപ്പറേറ്റായി കിടന്ന് രാപ്പാർക്കാം എന്നും അതിരാവിലെ മുതൽ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ചു സ്വന്തം കൈകളും മുഖവും മൂക്കും വായയുമൊക്കെ കഴുകി #BreaktheRules ഇല്ലാതെ #BreaktheChainൽ പങ്കാളികളാകാം എന്നും ഡോ. വീണ തന്‍റെ കുറിപ്പില്‍ പറയുന്നു. 

പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം വായിക്കാം...

കൊറോണക്കാലത്തെ പ്രണയം സൂക്ഷിച്ചു വേണം. നിലവിൽ റിസ്കി ആയ ആളുകളുടെ റൂട്ട് മാപ്പിൽ നിങ്ങളെ കണ്ടാൽ ആരോഗ്യപ്രവർത്തകർ നിങ്ങളുടെ രഹസ്യങ്ങൾ ചോർത്തിയെടുക്കും  #HatsofftoRealHealthHeroes

റൂട്ട് മാപ്പൊന്നും പ്രശ്നമല്ല എന്ന് തോന്നിയാലും പ്രണയം ഒന്ന് മാറ്റിപ്പിടിക്കാൻ ശ്രമിക്കുക. കൈപിടിക്കാതെ, ഉമ്മ വെക്കാതെയുള്ള മറ്റേസംസ്കാരപ്രണയം തല്ക്കാലം നമുക്ക് ശീലമാക്കാം കുറച്ച് നാളുകളിലേക്ക്.

അപ്പോൾ തൽക്കാലം നമുക്ക് മറ്റെവിടെയും പോകാതെ, സ്വന്തം വീടുകളിൽ സെപ്പറേറ്റായി കിടന്ന് രാപ്പാർക്കാം. അതിരാവിലെ മുതൽ ഇടയ്ക്കിടെ സോപ്പും വെള്ളോം ഉപയോഗിച്ചു സ്വന്തം കൈകളും മുഖവും മൂക്കും വായയുമൊക്കെ കഴുകി #BreaktheRules ഇല്ലാതെ #BreaktheChainൽ പങ്കാളികളാകാം. വേണ്ടാത്തതൊന്നും തളിർക്കാതെ പൂക്കാതെ നോക്കി മറ്റുള്ളവർക്ക് വള്ളിയാകാതിരിക്കാം. എന്നിട്ട് കൊറോണ നമ്മടെ ലോകം വിടുമ്പോൾ, #BreaktheRules വില്ലൻ ആയി നാട്ടാരുടെ ശത്രു ആയില്ല എങ്കിൽ നമുക്ക് അന്ന് പ്രണയം പങ്കിടാം.

click me!