വെയിലേറ്റുള്ള കരുവാളിപ്പ് അകറ്റാന്‍ ചില മാര്‍ഗങ്ങള്‍...

By Web TeamFirst Published Apr 24, 2019, 10:44 PM IST
Highlights

വേനൽക്കാലത്ത് ചർമ്മ സംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ല. പുറത്തിറങ്ങി അഞ്ച് മിനിറ്റ് കഴിഞ്ഞാൽ അപ്പോൾ തന്നെ മുഖം ‌കരുവാളിക്കും. 

വേനൽക്കാലത്ത് ചർമ്മ സംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ല. പുറത്തിറങ്ങി അഞ്ച് മിനിറ്റ് കഴിഞ്ഞാൽ അപ്പോൾ തന്നെ മുഖം ‌കരുവാളിക്കും. വെയിലേല്‍ക്കുമ്പോള്‍ ശരീരത്തിനുള്ളിലെ കോശങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി ശരീരം ചര്‍മത്തിലുള്ള മെലാനിന്‍ പിഗ്മെന്റ് കൂടുതലായി ഉത്പാദിപ്പിക്കുന്നു. ഇതാണ് ശരീരത്തില്‍ കരുവാളിപ്പായി കാണുന്നത്. വെയിലേറ്റുള്ള കരുവാളിപ്പ് അകറ്റാന്‍  ചില മാര്‍ഗങ്ങള്‍ നോക്കാം. 

1. നാരങ്ങ പിഴിഞ്ഞ് നീരു മുഖത്ത് പുരട്ടി അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം. ആഴ്ചയിൽ മൂന്നു തവണ ഇങ്ങനെ ചെയ്താൽ മുഖത്തിന് നല്ല നിറവും തിളക്കവും കിട്ടും. കരുവാളിപ്പ് മാറ്റാൻ നല്ലൊരു പ്രതിവിധിയാണ് നാരങ്ങ നീര്.

2. കറ്റാര്‍വാഴയുടെ നീര് കരുവാളിപ്പ് ഉള്ള സ്ഥലങ്ങളില്‍ പുരട്ടുന്നത് ചര്‍മത്തിന്റെ സ്വാഭാവിക നിറം വീണ്ടെടുക്കാന്‍ സഹായിക്കും.

3. വെള്ളരിക്ക തൊലി കളഞ്ഞ് കനം കുറച്ച് വട്ടത്തില്‍ മുറിച്ച് കണ്ണിന് മുകളില്‍ വെക്കുക. കണ്ണിന് ചുറ്റുമുളള കറുപ്പ് മാറും. 

4. മോരില്‍ ത്രിഫല അരച്ച് പുരട്ടുക. കരുവാളിപ്പ് മാറാന്‍ സഹായിക്കും. 

5. പുറത്തിറങ്ങുന്നതിന് മുമ്പ് മാതളം ജ്യൂസ് ഉപയോ​ഗിച്ച് മുഖം കുഴുകുന്നത് കരുവാളിപ്പ് മാറ്റാൻ സഹായിക്കും. മുഖക്കുരു മാറാനും മുഖം തിളങ്ങാനും ഏറ്റവും നല്ല പ്രതിവിധിയാണ് മാതളം ജ്യൂസ്. എല്ലാ ദിവസവും മാതളം ജ്യൂസ് ഉപയോ​ഗിച്ച് മുഖം കഴുകുന്നത് ​കൂടുതൽ ​ഗുണം ചെയ്യും.

6. പാലും നേന്ത്രപ്പഴവും കുഴമ്പുരൂപത്തിലാക്കി കരുവാളിപ്പുള്ള ഭാഗങ്ങളില്‍ പുരട്ടുക.

7. ഉരുളക്കിഴങ്ങ് നെടുകെ മുറിച്ച് കരുവാളിപ്പുള്ളിടത്ത് മസാജ് ചെയ്യുക.

8. ചൂരുങ്ങിയ സമയത്തിനുള്ളിൽ ചർമം സുന്ദരമാകാൻ പപ്പായയെ കൂട്ടുപിടിക്കാം. നന്നായി പഴുത്ത പപ്പായ ഉടച്ച് മുഖത്തുപുരട്ടാം. ചർമത്തിലെ മൃതകോശങ്ങളെ അകറ്റി കൂടുതൽ നിറവും തിളക്കവും നൽകാൻ പപ്പായ സഹായിക്കും.

9. തൈര് മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയാം. ചർമത്തിന്റെ നിറം വർദ്ധിക്കാനിതു സഹായിക്കും.

10. എണ്ണമയമുള്ള ചർമമുള്ളവർ നാരങ്ങാ നീരും വെള്ളരിക്ക നീരും യോജിപ്പിച്ചു മുഖത്തു പുരട്ടിയാൽ ചർമം കൂടുതൽ മൃദുലവും സുന്ദരവുമാകും.

11. ഓറഞ്ചു നീരും പാലും യോജിപ്പിച്ചു മുഖത്തു പുരട്ടി 20 മിനിറ്റിനു ശേഷം ഉണങ്ങുമ്പോൾ തണുത്ത വെള്ളത്തിൽ കഴുകാം. ചർമ സുഷിരങ്ങളിലെ അഴുക്ക് നീക്കി ചർമം കൂടുതൽ തിളങ്ങാൻ ഇതു സഹായിക്കും.


 

click me!